മം​ഗ​ല​ശേ​രി തൊ​ള്ളാ​യി​രം പാ​ട​ശേ​ഖ​ര​ത്തി​ൽ സ​ബ്മേ​ഴ്‌​സി​ബി​ൾ പ​മ്പ് പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി
Monday, March 20, 2023 11:26 PM IST
ആ​ർ​പ്പൂ​ക്ക​ര: ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ഡി​വി​ഷ​ൻ വി​ഹി​ത ഫ​ണ്ട്‌ വി​നി​യോ​ഗി​ച്ച് ആ​ർ​പ്പൂ​ക്ക​ര മ​ണി​യാ​പ​റ​മ്പ് തൊ​ള്ളാ​യി​രം പാ​ട​ശേ​ഖ​ര​ത്തി​ന് അ​നു​വ​ദി​ച്ച 16ക്ഷം ​രൂ​പ​യു​ടെ ആ​ധു​നി​ക രീ​തി​യി​ലു​ള്ള സ​ബ്മേ​ഴ്‌​സി​ബി​ൾ വെ​ർ​ട്ടി​ക്ക​ൽ ആ​ക്സി​യ​ൽ ഫ്ളോ ​പ​മ്പ് സെ​റ്റി​ന്‍റെ ഉ​ദ്ഘാ​ട​നം ജി​ല്ലാ പ​ഞ്ചാ​യ​ത്തംഗം ഡോ. ​റോ​സ​മ്മ സോ​ണി നി​ർ​വ​ഹി​ച്ചു.
അ​പ്പ​ർ​കു​ട്ട​നാ​ട്ടി​ലെ നെ​ൽ​ക​ർ​ഷ​ക മേ​ഖ​ല​യെ പ​രി​പോ​ഷി​പ്പി​ക്കു​ന്ന​തി​നു കൂ​ടു​ത​ൽ പ​ദ്ധ​തി​ക​ൾ ന​ട​പ്പി​ലാ​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് ഡോ. ​റോ​സ​മ്മ സോ​ണി പ​റ​ഞ്ഞു.
ആ​ർ​പ്പൂ​ക്ക​ര പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ഞ്ജു മ​നോ​ജ്‌ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ലൂ​ക്കോ​സ് ഫി​ലി​പ്പ്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം സ​വി​ത ജോ​മോ​ൻ, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ ര​ഞ്ജി​നി മ​നോ​ജ്‌, വി​ഷ്ണു വി​ജ​യ​ൻ, ദീ​പാ ജോ​സ്, പാ​ട​ശേ​ഖ​ര​സ​മി​തി പ്ര​സി​ഡ​ന്‍റ് മാ​ത്യു ജോ​സ​ഫ്, സെ​ക്ര​ട്ട​റി സ​ണ്ണി പി. ​ചെ​റി​യാ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.