ര​ണ്ടു മാ​സ​ത്തി​നി​ടെ അ​ഞ്ച് മോ​ട്ടോ​ർ പ​മ്പു​സെ​റ്റു​ക​ൾ മോ​ഷ്ടി​ച്ചു
Tuesday, March 21, 2023 10:33 PM IST
മു​ണ്ട​ക്ക​യം: പ​ഞ്ചാ​യ​ത്തി​ലെ വ​ണ്ട​ൻ​പ​താ​ൽ മൂ​ന്നു​സെ​ന്‍റ് ഭാ​ഗ​ത്ത് മോ​ഷ്ടാ​ക്ക​ൾ വി​ഹ​രി​ക്കു​ന്നു. ക​ഴി​ഞ്ഞ ര​ണ്ടു​മാ​സ​ത്തി​നി​ടെ നി​ര​വ​ധി പേ​രു​ടെ മോ​ട്ടോ​ർ പ​മ്പു​സെ​റ്റു​ക​ളാ​ണ് ത​സ്ക​ര​ന്മാ​ർ അ​പ​ഹ​രി​ച്ച​ത്. ഏ​റ്റ​വും ഒ​ടു​വി​ൽ വ​ണ്ട​ൻ​പ​താ​ൽ മൂ​ന്നു​സെ​ന്‍റി​ൽ പു​ളി​മാ​ക്ക​ൽ ബി.​ജി. സ​ജി​യു​ടെ വീ​ട്ടി​ലെ ര​ണ്ടു മോ​ട്ടോ​ർ പ​മ്പു​ക​ളാ​ണ് മോ​ഷ​ണം പോ​യ​ത്. ഏ​താ​നും മാ​സ​ങ്ങ​ളാ​യി സ​ജി മു​രു​ക്കും​വ​യ​ലി​ലു​ള്ള മ​റ്റൊ​രു വീ​ട്ടി​ലാ​ണ് താ​മ​സം.

തി​ങ്ക​ളാ​ഴ്ച രാ​വി​ലെ മൂ​ന്നു​സെ​ന്‍റി​ലു​ള്ള വീ​ട്ടി​ലെ​ത്തി​യ​പ്പോ​ഴാ​ണ് മോ​ഷ​ണ​വി​വ​രം അ​റി​യു​ന്ന​ത്. വീ​ടി​നോ​ട് ചേ​ർ​ന്നു​ള്ള കി​ണ​റി​ന്‍റെ സ​മീ​പം വ​ച്ചി​രു​ന്ന ര​ണ്ടു മോ​ട്ടോ​റു​ക​ളാ​ണ് മോ​ഷ്ടാ​ക്ക​ൾ അ​പ​ഹ​രി​ച്ച​ത്. ഏ​താ​നും ദി​വ​സ​ങ്ങ​ൾ​ക്കു മു​മ്പ് സ​മീ​പ​ത്തെ മ​റ്റു ര​ണ്ടു വീ​ടു​ക​ളി​ലെ​യും മോ​ട്ടോ​റു​ക​ളും ക​വ​ർ​ന്നി​രു​ന്നു.

വേ​ന​ൽ ക​ടു​ത്ത് കു​ടി​വെ​ള്ള​ക്ഷാ​മം രൂ​ക്ഷ​മാ​യി​രി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ മോ​ട്ടോ​ർ ന​ഷ്ട​മാ​കു​മ്പോ​ൾ പോ​ലീ​സി​ൽ പ​രാ​തി​യു​മാ​യി പോ​കാ​തെ പു​തി​യ​തു വാ​ങ്ങി വ​യ്ക്കു​ക​യാ​ണ് പ​ല​രും ചെ​യ്യു​ന്ന​ത്. ഇ​തു മു​ത​ലാ​ക്കി ക​ള്ള​ന്മാ​ർ വീ​ണ്ടും മോ​ഷ​ണം തു​ട​രു​ക​യാ​ണ് പ​തി​വ്. മേ​ഖ​ല​യി​ൽ സാ​മൂ​ഹ്യ​വി​രു​ദ്ധ​ശ​ല്യ​വും രൂ​ക്ഷ​മാ​കു​ന്ന​താ​യി ആ​ക്ഷേ​പ​മു​ണ്ട്.

മേ​ഖ​ല​യി​ൽ രാ​ത്രി​കാ​ല​ങ്ങ​ളി​ൽ പോ​ലീ​സി​ന്‍റെ പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്ക​ണ​മെ​ന്നാ​ണ് പ്ര​ദേ​ശ​വാ​സി​ക​ളു​ടെ ആ​വ​ശ്യം.