ഹ​രി​ത ക​ർ​മ​സേ​നാം​ഗ​ങ്ങ​ൾ​ക്ക് യൂ​ണി​ഫോം, ഐ​ഡി കാ​ർ​ഡ് വി​ത​ര​ണം
Tuesday, March 21, 2023 10:33 PM IST
പാ​റ​ത്തോ​ട്: പ​ഞ്ചാ​യ​ത്തി​ലെ ഹ​രി​ത ക​ർ​മ​സേ​നാം​ഗ​ങ്ങ​ൾ​ക്ക് ഫീ​ൽ​ഡ്ത​ല പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​വ​ശ്യ​മാ​യ യൂ​ണി​ഫോം, ഷൂ​സ്, ഐ​ഡി കാ​ർ​ഡു​ക​ൾ എ​ന്നി​വ വി​ത​ര​ണം ചെ​യ്തു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി​ജ​യ​മ്മ വി​ജ​യ​ലാ​ൽ വി​ത​ര​ണോ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.
പ​ഞ്ചാ​യ​ത്തി​ലെ അ​ജൈ​വ മാ​ലി​ന്യ ശേ​ഖ​ര​ണം ഊ​ര്‍​ജി​ത​മാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ഏ​പ്രി​ൽ ഒ​ന്നു മു​ത​ൽ പ​ഞ്ചാ​യ​ത്തി​ലെ​യും അ​നു​ബ​ന്ധ സ്ഥാ​പ​ന​ങ്ങ​ളി​ലെ​യും എ​ല്ലാ​വി​ധ സേ​വ​ന​ങ്ങ​ൾ​ക്കും ആ​നു​കൂ​ല്യ​ങ്ങ​ൾ​ക്കും ഹ​രി​ത ക​ർ​മ​സേ​ന​യു​ടെ പ​തി​പ്പി​ച്ച യൂ​സ​ർ ഫീ ​കാ​ര്‍​ഡി​ന്‍റെ കോ​പ്പി നി​ർ​ബ​ന്ധ​മാ​ക്കു​മെ​ന്ന് പ്ര​സി​ഡ​ന്‍റ് വി​ജ​യ​മ്മ വി​ജ​യ​ലാ​ൽ പ​റ​ഞ്ഞു.
വി​ഇ​ഒ ജ​യ​സൂ​ര്യ​ൻ പ​ദ്ധ​തി വി​ശ​ദീ​ക​ര​ണം ന​ട​ത്തി. പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ ജോ​ണി​ക്കു​ട്ടി മ​ഠ​ത്തി​ന​കം, ഡ​യ​സ് കോ​ക്കാ​ട്ട്, സിന്ധു മോ​ഹ​ൻ, സോ​ഫി ജോ​സ​ഫ്, ഷേ​ര്‍​ലി വ​ർ​ഗീ​സ്, കെ.​പി. സു​ജീ​ല​ൻ, ജോ​സ്ന അ​ന്ന ജോ​സ്, പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി എ​ൻ. അ​നൂ​പ്, അ​ൻ​ഷാ​ദ് ഇ​സ്മാ​യി​ൽ, സൈ​ന ബ​ഷീ​ർ, നി​ഷാ​മോ​ള്‍ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.