ദീപസ്തംഭം പദ്ധതി: ഭ​ര​ണ​ങ്ങാ​നം ഡി​വി​ഷ​നി​ല്‍ 50 മി​നി മാ​സ്റ്റ് ലൈ​റ്റു​ക​ള്‍
Tuesday, March 21, 2023 10:33 PM IST
ഭ​ര​ണ​ങ്ങാ​നം: ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​ങ്ങാ​നം ഡി​വി​ഷ​നി​ല്‍ മൂന്നു ഘ​ട്ട​ങ്ങ​ളി​ലാ​യി 50 മി​നി മാസ്റ്റ് ലൈ​റ്റു​ക​ള്‍ സ്ഥാ​പി​ച്ചു. ക​രൂ​ര്‍, ഭ​ര​ണ​ങ്ങാ​നം, ക​ട​നാ​ട്, മീ​ന​ച്ചി​ല്‍ പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​യി ഒ​ന്നാം ഘ​ട്ട​ത്തി​ല്‍ 13 ലൈ​റ്റു​ക​ളും ര​ണ്ടാം​ഘ​ട്ട​ത്തി​ല്‍ 21 ലൈ​റ്റു​ക​ളും മൂ​ന്നാം​ഘ​ട്ട​ത്തി​ല്‍ 16 ലൈ​റ്റു​ക​ളു​മാ​ണ് സ്ഥാ​പി​ച്ചി​രി​ക്കു​ന്ന​ത്. മൂ​ന്നു​വ​ര്‍​ഷ ഗ്യാ​ര​ണ്ടി​യോ​ടു കൂ​ടി സം​സ്ഥാ​ന ഗ​വ​ണ്‍​മെ​ന്‍റ് അം​ഗീ​കൃ​ത ഏ​ജ​ന്‍​സി​യാ​യ കേ​ര​ള ഇ​ല​ക്‌​ട്രി​ക്ക​ല്‍ ലി​മി​റ്റ​ഡാ​ണ് ദീ​പ​സ്തം​ഭം എ​ന്നു പേ​രി​ട്ടി​രി​ക്കു​ന്ന പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്.
വി​ല​ങ്ങു​പാ​റ, വ​ള്ളി​ച്ചി​റ താ​മ​ര​ക്കു​ളം, കു​റു​മ​ണ്ണ് കു​ളം, ക​യ്യൂ​ര്‍ പ​ള്ളം​മാ​ക്ക​ല്‍ ഭ​ഗ​വ​തി ക്ഷേ​ത്രം, പൈ​ക പോ​സ്റ്റ്ഓ​ഫീ​സ്, കു​ട​ക്ക​ച്ചി​റ പ​രു​വ​നാ​ടി, മാ​ന​ത്തൂ​ര്‍ സ്‌​കൂ​ള്‍, അ​ള​നാ​ട് ശ്രീ​കൃ​ഷ്ണ​സ്വാ​മി ക്ഷേ​ത്രം കാ​ണി​ക്ക മ​ണ്ഡ​പം, മീ​ന​ച്ചി​ല്‍ കു​റ്റി​ലം, പ​യ്യാ​നി​ക്ക​വ​ല, ക​ട​നാ​ട് എം​എ​ന്‍ ല​ക്ഷം​വീ​ട് കോ​ള​നി, ഭ​ര​ണ​ങ്ങാ​നം പ​ഞ്ചാ​യ​ത്ത്, ഇ​ട​പ്പാ​ടി ആ​ന​ന്ദ​ ഷ​ൺ​മു​ഖ ക്ഷേ​ത്രം, ചാ​ത്ത​ന്‍​കു​ളം, പോ​ണാ​ട് അ​മ്പ​ലം, ചൂ​ണ്ട​ച്ചേ​രി ലി​യോ​ബ കോ​ണ്‍​വെ​ന്‍റ് എ​ന്നീ ജം​ഗ്ഷ​നു​ക​ളി​ലാ​ണു മൂ​ന്നാം​ഘ​ട്ട​ത്തി​ല്‍ ലൈ​റ്റു​ക​ള്‍ സ്ഥാ​പി​ച്ചി​രി​ക്കു​ന്ന​ത്.​ ഏ​പ്രി​ല്‍ അ​വ​സാ​ന​ത്തോ​ടു​കൂ​ടി 16 ലൈ​റ്റു​ക​ളു​ടെ​യും നി​ര്‍​മാ​ണം പൂ​ര്‍​ത്തീ​ക​രി​ച്ച് ഉ​ദ്ഘാ​ട​നം ചെ​യ്യും.
അ​ഞ്ചു​വ​ര്‍​ഷ​ത്തി​നു​ള്ളി​ൽ ഭ​ര​ണ​ങ്ങാ​നം ഡി​വി​ഷ​നി​ല്‍ 100 ലൈ​റ്റു​ക​ള്‍ സ്ഥാ​പി​ക്കു​ന്ന​തി​നാ​ണ് പ​ദ്ധ​തി​യെ​ന്നു ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം രാ​ജേ​ഷ് വാ​ളി​പ്ലാ​ക്ക​ല്‍ പ​റ​ഞ്ഞു.