പാ​ലാ പോ​ളി​ടെ​ക്നി​ക് കോ​ള​ജി​ൽ സം​ഘ​ർ​ഷം
Tuesday, March 21, 2023 10:33 PM IST
പാ​ലാ: ഗ​വ. പോ​ളി​ടെ​ക്‌​നി​ക് കോ​ള​ജി​ലെ ഇ​ന്‍റ​ര്‍​പോ​ളി യൂ​ണി​യ​ന്‍ ഉ​ദ്ഘാ​ട​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് എ​സ്എ​ഫ്ഐ, എ​ബി​വി​പി പ്ര​വ​ര്‍​ത്ത​ക​ര്‍ ത​മ്മി​ല്‍ സം​ഘ​ര്‍​ഷം. കൊ​ടി കെ​ട്ടു​ന്ന​തി​നി​ടെ ഇ​ന്ന​ലെ രാ​ത്രി പ​ത്തോ​ടെ പു​റ​ത്തു​നി​ന്നെ​ത്തി​യ ഒ​രു സം​ഘം എ​സ്എ​ഫ്‌​ഐ പ്ര​വ​ര്‍​ത്ത​ക​ര്‍ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് എ​ബി​വി​പി പ്ര​വ​ര്‍​ത്ത​ക​ര്‍ ആ​രോ​പി​ച്ചു.
പ​രി​ക്കേ​റ്റ​വ​രെ പ്ര​വേ​ശി​പ്പി​ച്ച പാ​ലാ ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ലും അ​ക്ര​മം ന​ട​ന്ന​താ​യി പ​രാ​തി​യു​ണ്ട്. ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന ഡോ​ക്ട​റെ​യും ചി​കി​ത്സ തേ​ടി​യെ​ത്തി​യ എബി​വി​പി പ്ര​വ​ര്‍​ത്ത​ക​രെ​യും മ​ര്‍​ദി​ച്ചു​വെ​ന്നാ​ണ് പ​രാ​തി. കോ​ള​ജി​ലും ആ​ശു​പ​ത്രി​യി​ലു​മു​ണ്ടാ​യ സം​ഭ​വ​ങ്ങ​ളി​ല്‍ പോ​ലീ​സ് ര​ണ്ടു കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്തു. ഡോ​ക്ട​റു​ടെ ജോ​ലി ത​ട​സ​പ്പെ​ടു​ത്തി​യ​തി​നും ഡോ​ക്ട​റെ മ​ര്‍​ദി​ച്ച​തി​നും ആ​ശു​പ​ത്രി നി​യ​മ​പ്ര​കാ​ര​വും കേ​സെ​ടു​ത്തി​ട്ടു​ണ്ടെ​ന്ന് പാ​ലാ എ​സ്എ​ച്ച്ഒ കെ.​പി. ടോം​സ​ണ്‍ പ​റ​ഞ്ഞു.