പൂ​ഞ്ഞാ​ര്‍ തെ​ക്കേ​ക്ക​ര​യി​ൽ 16.20 കോ​ടി​യു​ടെ ബ​ജ​റ്റ്
Tuesday, March 21, 2023 10:34 PM IST
പൂ​ഞ്ഞാ​ര്‍: പൂ​ഞ്ഞാ​ർ തെ​ക്കേ​ക്ക​ര പ​ഞ്ചാ​യ​ത്തി​ന്‍റെ 2023-24 വ​ര്‍​ഷ​ത്തെ ബ​ജ​റ്റ് വൈ​സ് പ്ര​സി​ഡ​ന്‍റ് റെ​ജി ഷാ​ജി അ​വ​ത​രി​പ്പി​ച്ചു. പ്ര​സി​ഡ​ന്‍റ് ജോ​ർ​ജ് മാ​ത്യു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. 16,20,73,002 രൂ​പ വ​ര​വും 15,74,02,800 രൂ​പ ചെ​ല​വും 46,70,202 രൂ​പ നീ​ക്കി​ബാ​ക്കി​യും പ്ര​തീ​ക്ഷി​ക്കു​ന്ന ബ​ജ​റ്റാ​ണ് അ​വ​ത​രി​പ്പി​ച്ച​ത്.
ലൈ​ഫ് പ​ദ്ധ​തി​ക്കാ​യി 1.10 കോടിയും ഉ​ത്പാ​ദ​ന മേ​ഖ​ല​യ്ക്ക് 77.95 ലക്ഷവും ആ​രോ​ഗ്യ മേ​ഖ​ല​യ്ക്ക് 58.50 ലക്ഷവും കു​ടി​വെ​ള്ള പ​ദ്ധ​തി​ക​ള്‍​ക്ക് 50 ല​ക്ഷം രൂ​പ​യും ശു​ചി​ത്വ മേ​ഖ​ല​യ്ക്ക് 41 ല​ക്ഷം രൂ​പ​യും പ​ശ്ചാ​ത്ത​ല​മേ​ഖ​ല​യി​ല്‍ റോ​ഡ് നി​ര്‍​മാ​ണ​ത്തി​നും മെ​യി​ന്‍റ​ന​ന്‍​സി​നു​മാ​യി 1.70 കോ​ടി രൂ​പ​യും മാ​റ്റി​വ​ച്ചു.
വി​ദ്യാ​ഭ്യാ​സം, വ​നി​താ വി​ക​സ​നം, വ​യോ​ജ​ന ​ക്ഷേ​മപ​ദ്ധ​തി​ക​ള്‍, പ​ട്ടി​ക​ജാ​തി-​പ​ട്ടി​ക​വ​ര്‍​ഗ ക്ഷേ​മപ​ദ്ധ​തി​ക​ള്‍, ബ​ഡ്സ് റീ​ഹാ​ബി​റ്റേ​ഷ​ന്‍ സെ​ന്‍റ​ര്‍, അ​ഗ​തി ക്ഷേ​മപ​ദ്ധ​തി​ക​ള്‍, സാ​മൂ​ഹി​ക സു​ര​ക്ഷാ പ​ദ്ധ​തി​ക​ള്‍, ജെ​ന്‍റ​ര്‍ റി​സോ​ഴ്സ് സെ​ന്‍റ​ര്‍ തു​ട​ങ്ങി സ​മ​ഗ്ര മേ​ഖ​ല​ക​ളി​ലും തു​ക വ​ക​യി​രു​ത്തി​യ ബ​ജ​റ്റാ​ണ് അ​വ​ത​രി​പ്പി​ച്ച​ത്.