ചേ​ര്‍​പ്പു​ങ്ക​ല്‍ കൃ​പാ​ഭി​ഷേ​കം ക​ണ്‍​വ​ന്‍​ഷ​ന് ഇ​ന്നു തു​ട​ക്കം
Tuesday, March 21, 2023 10:34 PM IST
ചേ​ര്‍​പ്പു​ങ്ക​ല്‍: അ​മ്പ​തു​നോ​ന്പി​നോ​ട​നു​ബ​ന്ധി​ച്ചു ചേ​ര്‍​പ്പു​ങ്ക​ല്‍ മാ​ര്‍​സ്ലീ​വാ ഫൊ​റോ​ന പ​ള്ളി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പ​ള്ളി മൈ​താ​നി​യി​ല്‍ ന​ട​ത്തു​ന്ന കൃ​പാ​ഭി​ഷേ​കം ക​ണ്‍​വ​ന്‍​ഷ​ന് ഇ​ന്നു തു​ട​ക്ക​മാ​കും. 26നു ​സ​മാ​പി​ക്കും.
അ​ണ​ക്ക​ര മ​രി​യ​ന്‍ ധ്യാനകേ​ന്ദ്ര​ത്തി​ലെ ഫാ. ​ഡൊ​മി​നി​ക് വാ​ള​മ്മ​നാലി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ടീമാ​ണ് ക​ണ്‍​വ​ന്‍​ഷ​ന്‍ ന​യി​ക്കു​ന്ന​ത്.
ഇ​ന്നു വൈ​കു​ന്നേ​രം നാ​ലി​ന് ജ​പ​മാ​ല, കു​രി​ശി​ന്‍റെ വ​ഴി. അ​ഞ്ചി​ന് ഫൊ​റോ​ന വി​കാ​രി ഫാ. ​ജോ​സ​ഫ് പാ​നാ​മ്പു​ഴ വി​ശു​ദ്ധ കു​ര്‍​ബാ​ന അ​ര്‍​പ്പി​ക്കും. തു​ട​ര്‍​ന്ന് ബി​ഷ​പ് മാ​ര്‍ ജോ​സ​ഫ് ക​ല്ല​റ​ങ്ങാ​ട്ട് ക​ണ്‍​വ​ന്‍​ഷ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും. 6.30ന് ​ഫാ. ഡൊ​മി​നി​ക് വാ​ള​മ്മ​നാ​ല്‍ വ​ച​ന​സ​ന്ദേ​ശം ന​ല്‍​കും. തു​ട​ര്‍​ന്ന് സൗ​ഖ്യ​ശു​ശ്രൂ​ഷ, ദി​വ്യ​കാ​രു​ണ്യ ആ​രാ​ധ​ന. രാ​ത്രി 9.30നു ​ക​ണ്‍​വന്‍​ഷ​ന്‍ സ​മാ​പിക്കും.
തു​ട​ർ​ദി​വ​സ​ങ്ങ​ളി​ല്‍ വി​കാ​രി ജ​ന​റാ​ൾ​മാ​രാ​യ മോ​ണ്‍. ജോ​സ​ഫ് ത​ട​ത്തി​ല്‍, മോ​ണ്‍. ജോ​സ​ഫ് ക​ണി​യോ​ടി​ക്ക​ല്‍, മോ​ണ്‍. സെ​ബാ​സ്റ്റ്യ​ന്‍ വേ​ത്താ​ന​ത്ത് എ​ന്നി​വ​ര്‍ വി​ശു​ദ്ധ കു​ര്‍​ബാ​ന അ​ര്‍​പ്പി​ച്ചു സ​ന്ദേ​ശം ന​ല്‍​കും.

പാർക്കിംഗ് സൗകര്യം
ക​ണ്‍​വ​ന്‍​ഷ​ന് എ​ത്തു​ന്ന​വ​ര്‍​ക്ക് വാ​ഹ​ന പാ​ര്‍​ക്കിം​ഗി​ന് പ്ര​ത്യേ​ക സൗ​ക​ര്യം ഒ​രു​ക്കി​യി​ട്ടു​ണ്ട്. മു​ത്തോ​ലി, പാ​ലാ ഭാ​ഗ​ത്തു​നി​ന്ന് വ​രു​ന്ന​വ​ര്‍ തു​രു​ത്തി​ക്കു​ഴി അ​മ്പ​ല​ത്തു​മു​ണ്ട​ക്ക​ല്‍ പാ​ര്‍​ക്കിം​ഗ് ഏ​രി​യാ​യി​ലും കു​മ്മ​ണ്ണൂ​ര്‍, പാ​ള​യം ഭാ​ഗ​ത്തു നി​ന്നു​ള്ള​വ​ര്‍ ആ​രം​പു​ളി​ക്ക​ല്‍ പാ​ര്‍​ക്കിം​ഗ് ഏ​രി​യാ​യി​ലും കൊ​ഴു​വ​നാ​ല്‍, ചെ​മ്പി​ളാ​വ് ഭാ​ഗ​ത്തുനി​ന്നു​ള്ള​വ​ര്‍ കാ​രാ​മ​യി​ല്‍ പാ​ര്‍​ക്കിം​ഗ് ഏ​രി​യ​യി​ലും വാ​ഹ​ന​ങ്ങ​ൾ പാ​ര്‍​ക്ക് ചെ​യ്യ​ണ​മെ​ന്നു വി​കാ​രി ഫാ. ​ജോ​സ​ഫ് പാ​നാ​മ്പു​ഴ അ​റി​യിച്ചു.