പ​ട്ടി​ത്താ​നം-മ​ണ​ർ​കാ​ട് ബൈ​പാ​സി​ൽ വീ​ണ്ടും അ​പ​ക​ടം; മൂ​ന്നു​പേ​ർ​ക്കു പ​രി​ക്ക്
Tuesday, March 21, 2023 10:59 PM IST
ഏ​റ്റു​മാ​നൂ​ർ: പ​ട്ടി​ത്താ​നം - മ​ണ​ർ​കാ​ട് ബൈ​പാ​സ് റോ​ഡി​ൽ വീ​ണ്ടും അ​പ​ക​ടം. നി​യ​ന്ത്ര​ണം വി​ട്ട മി​നി​ലോ​റി കാ​റി​ൽ ഇ​ടി​ച്ചാ​ണ് അ​പ​ക​ടം ഉ​ണ്ടാ​യ​ത്. തി​രു​വ​ല്ല​യി​ൽ​നി​ന്ന് എ​റ​ണാ​കു​ള​ത്തേ​ക്കു പോ​യ കാ​റും പ​ട്ടി​ത്താ​ന​ത്തു​നി​ന്നും മ​ണ​ർ​കാ​ട് ഭാ​ഗ​ത്തേ​ക്കു പാേ​യ ദാേ​സ്ത് മി​നി​ലോ​റി​യു​മാ​ണ് മ​ഹാ​ദേ​വ ക്ഷേ​ത്ര​ത്തി​ന്‍റെ കി​ഴ​ക്കേ​ന​ട​യി​ൽ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്.
കാ​ർ യാ​ത്ര​ക്കാ​ര​നാ​യ ഒ​രാ​ൾ​ക്കും മി​നി​ലോ​റി യാ​ത്ര​ക്കാ​രാ​യ ര​ണ്ടു​പേ​ർ​ക്കും പ​രി​ക്കു​ണ്ട്. ഓ​ടി​ക്കൂ​ടി​യ നാ​ട്ടു​കാ​ർ ഇ​വ​രെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.
ഏ​റ്റു​മാ​നൂ​ർ പോ​ലീ​സെ​ത്തി മേ​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു. ഈ ​ഭാ​ഗ​ത്ത് സി​ഗ്ന​ൽ ലൈ​റ്റ് സ്ഥാ​പി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ഉ​ന്ന​യി​ക്ക​പ്പെ​ട്ടി​രു​ന്നു.
എ​ന്നി​ട്ടും മ​റ്റ് ജം​ഗ്ഷ​നു​ക​ളി​ൽ സ്ഥാ​പി​ച്ച കൂ​ടെ ഈ ​ഭാ​ഗ​ത്ത് ലെെ​റ്റ് സ്ഥാ​പി​ക്കാ​ൻ അ​ധി​കൃ​ത​ർ ത​യ്യാ​റാ​യി​ല്ലെ​ന്നു നാ​ട്ടു​കാ​ർ ആ​രോ​പി​ച്ചു.