ജ​ല​ദി​നം: ജി​ല്ലാ​ത​ല പ​രി​പാ​ടി ഇ​ന്ന്
Wednesday, March 22, 2023 10:30 PM IST
പാ​ലാ: ലോ​ക ജ​ല​ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ജ​ല്‍ ജീ​വ​ന്‍ മി​ഷ​ന്‍ നി​ര്‍​വ​ഹ​ണ സ​ഹാ​യ ഏ​ജ​ന്‍​സി​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ ഐ​എ​സ്എ പ്ലാ​റ്റ്‌​ഫോം പാ​ലാ സോ​ഷ്യ​ല്‍ വെ​ല്‍​ഫെ​യ​ര്‍ സൊ​സൈ​റ്റി​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ പാ​ലാ​യി​ല്‍ ജി​ല്ലാ​ത​ല ജ​ല​ദി​നാ​ച​ര​ണ പ​രി​പാ​ടി​ക​ള്‍ സം​ഘ​ടി​പ്പി​ക്കും.
ഇ​ന്നു രാ​വി​ലെ പ​ത്തി​ന് കി​ഴ​ത​ടി​യൂ​ര്‍ ബാ​ങ്ക് ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ന​ട​ക്കു​ന്ന സ​മ്മേ​ള​ന​ത്തി​ൽ ജി​ല്ലാ ജ​ല ശു​ചി​ത്വ മി​ഷ​ന്‍ മെം​ബ​ര്‍ സെ​ക്ര​ട്ട​റി ഡി. ​ബി​ജീ​ഷ് ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും. പി​എ​സ്ഡ​ബ്ല്യുഎ​സ് ഡ​യ​റ​ക്ട​ര്‍ ഫാ.​ തോ​മ​സ്‌ കി​ഴ​ക്കേ​ല്‍ അ​ധ്യ​ക്ഷ​ത വ​ഹിക്കും.
ജ​ല​നി​ധി ഡ​യ​റ​ക്ട​ര്‍ (ടെ​ക്‌​നി​ക്ക​ല്‍ ) എം.​ടി. മ​ണി, വാ​ട്ട​ര്‍ അ​ഥോ​റി​റ്റി അ​സി.​എ​ക്‌​സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നി​യ​ര്‍​മാ​രാ​യ സു​രേ​ഷ് കു​ട്ട​പ്പ​ന്‍, എം. ​ലൂ​ക്കോ​സ്, ഐ​എ​സ്എ പ്ലാ​റ്റ്‌​ഫോം ജി​ല്ലാ ചെ​യ​ര്‍​മാ​ന്‍ ഡാ​ന്‍റീ​സ് കൂ​നാ​നി​ക്ക​ല്‍, സെ​ക്ര​ട്ട​റി പി.​കെ. കു​മാ​ര​ന്‍, ജ​യ്സ​ണ്‍ ആ​ല​പ്പാ​ട്ട് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ക്കും. പ​ദ്ധ​തി​ക​ളു​ടെ തു​ട​ര്‍ ന​ട​ത്തി​പ്പും പ​രി​പാ​ല​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കും സ​ഹാ​യ​ക​മാ​യ നൂ​ത​ന സാ​ങ്കേ​തി​ക വി​ദ്യ​ക​ളും ഉ​പ​ക​ര​ണ​ങ്ങ​ളും പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന സെ​മി​നാ​റി​ൽ മ​ല​പ്പു​റം കാ​ക്ക​ഞ്ചേ​രി​യി​ലു​ള്ള വ​ര്‍​ക്ക് മേ​റ്റ് എ​സ്ഡി​എ​സ്എ​സ് മാ​നേ​ജ​ര്‍ ജാ​ന്‍​സി ആ​ന്‍റോ, സി​ഇ​ഒ മു​ഹ​മ്മ​ദ് ഹ​വാ​സ് എ​ന്നി​വ​ര്‍ ക്ലാ​സ് ന​യി​ക്കും.

കോം​പൗ​ണ്ടിം​ഗ് പ​ദ്ധ​തി ആ​നു​കൂ​ല്യം 31 വ​രെ

ഈ​രാ​റ്റു​പേ​ട്ട: 1986 ജ​നു​വ​രി ഒ​ന്നു മു​ത​ൽ 2017 മാ​ർ​ച്ച് 31 വ​രെ ര​ജി​സ്റ്റ​ർ ചെ​യ്ത ആ​ധാ​ര​ങ്ങ​ളി​ൽ അ​ണ്ട​ർ വാ​ല്യു​വേ​ഷ​ൻ ന​ട​പ​ടി​ക​ൾ നേ​രി​ടു​ന്ന​വ​യ്ക്ക് മു​ദ്ര​വി​ല​യു​ടെ 30 ശ​ത​മാ​നം മാ​ത്രം ഒ​ടു​ക്കി തീ​ർ​പ്പാ​ക്കാ​നു​ള്ള കോം​പൗ​ണ്ടിം​ഗ് പ​ദ്ധ​തി​യു​ടെ പ്ര​യോ​ജ​നം മാ​ർ​ച്ച് 31 വ​രെ ല​ഭി​ക്കും. കു​റ​വ് ഫീ​സ് പൂ​ർ​ണ​മാ​യും ഒ​ഴി​വാ​ക്കും. ഈ ​അ​വ​സ​രം പ്ര​യോ​ജ​ന​പ്പെ​ടു​ത്തി റ​വ​ന്യു റി​ക്ക​വ​റി ന​ട​പ​ടി​ക​ളി​ൽ​നി​ന്ന് ഒ​ഴി​വാ​ക​ണ​മെ​ന്ന് ഈ​രാ​റ്റു​പേ​ട്ട സ​ബ് ര​ജി​സ്ട്രാ​ർ അ​റി​യി​ച്ചു.