പാ​റ​ത്തോ​ട് പ​ഞ്ചാ​യ​ത്തി​ൽ 43.88 കോ​ടി​യു​ടെ ബ​ജ​റ്റ്
Wednesday, March 22, 2023 10:31 PM IST
പാ​റ​ത്തോ​ട്: പാ​റ​ത്തോ​ട് പ​ഞ്ചാ​യ​ത്തി​ലെ 2023-24 വ​ര്‍​ഷ​ത്തെ ബ​ജ​റ്റ് പ്ര​സി​ഡ​ന്‍റ് വി​ജ​യ​മ്മ വി​ജ​യ​ലാ​ൽ അ​വ​ത​രി​പ്പി​ച്ചു. 43.88 കോ​ടി രൂ​പ ചെ​ല​വും 43.79 കോ​ടി രൂ​പ വ​ര​വും 52.79 ല​ക്ഷം രൂ​പ നീ​ക്കി​യി​രു​പ്പു​മാ​ണ് ബ​ജ​റ്റി​ൽ പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. നി​ല​വി​ൽ വൈ​സ് പ്ര​സി​ഡ​ന്‍റി​നെ തെ​ര​ഞ്ഞെ​ടു​ക്കാ​ത്ത​തി​നെ​ത്തു​ട​ർ​ന്ന് പ്ര​സി​ഡ​ന്‍റാ​ണ് ബ​ജ​റ്റ് അ​വ​ത​രി​പ്പി​ച്ച​ത്.
ഖ​ര​മാ​ലി​ന്യ നി​ർ​മാ​ർ​ജ​നം, ഗ്രാ​മീ​ണ റോ​ഡു​ക​ളു​ടെ ന​വീ​ക​ര​ണം, ലൈ​ഫ് ഭ​വ​ന പ​ദ്ധ​തി എ​ന്നി​വ​യ്ക്കാ​ണ് ബ​ജ​റ്റി​ൽ മു​ൻ​ഗ​ണ​ന ന​ൽ​കി​യി​രി​ക്കു​ന്ന​ത്. നാ​ലു​കോ​ടി രൂ​പ ചെ​ല​വ് പ്ര​തീ​ക്ഷി​ക്കു​ന്ന ഖ​ര​മാ​ലി​ന്യ നി​ർ​മാ​ർ​ജ​ന പ​ദ്ധ​തി​ക്കാ​യി ഒ​രു കോ​ടി രൂ​പ ബ​ജ​റ്റി​ൽ വ​ക​യി​രു​ത്തി. ഗ്രാ​മീ​ണ റോ​ഡു​ക​ളു​ടെ ന​വീ​ക​ര​ണ​ത്തി​നാ​യി 4.5 കോ​ടി​യും ലൈ​ഫ്ഭ​വ​ന പ​ദ്ധ​തി​ക്കാ​യി മൂ​ന്നു കോ​ടി രൂ​പ​യും അ​നു​വ​ദി​ച്ചു.
ആ​രോ​ഗ്യ​മേ​ഖ​ല​യ്ക്ക് 40 ല​ക്ഷം, കാ​ർ​ഷി​ക-​ക്ഷീ​ര മേ​ഖ​ല​ക​ൾ​ക്ക് 80 ല​ക്ഷം, സ​ർ​വ​ശി​ക്ഷാ അ​ഭ​യാ​ന് 10 ല​ക്ഷം, കു​ടും​ബ​ശ്രീ സം​രം​ഭ​ത്തി​ന് 10 ല​ക്ഷം, പ​ട്ടി​ക​ജാ​തി-​പ​ട്ടി​ക​വ​ർ​ഗ മേ​ഖ​ല​യ്ക്ക് 45 ല​ക്ഷം, ജ​ൽ ജീ​വ​ൻ മി​ഷ​ൻ കു​ടി​വെ​ള്ള പ​ദ്ധ​തി​ക്കാ​യി സ്ഥ​ലം ഏ​റ്റെ​ടു​ക്കു​ന്ന​തി​ന് 30 ല​ക്ഷം, തെ​രു​വു​വി​ള​ക്ക് പ​രി​പാ​ല​ന​ത്തി​ന് 32 ല​ക്ഷം, ഗ്രാ​മ​സ​ഭ കേ​ന്ദ്ര​ങ്ങ​ൾ​ക്ക് 10 ല​ക്ഷം, മാ​ന​സി​ക-​ശാ​രീ​രി​ക വെ​ല്ലു​വി​ളി​ക​ൾ നേ​രി​ടു​ന്ന​വ​രു​ടെ ക്ഷേ​മ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് 20 ല​ക്ഷം, ദേ​ശീ​യ ഗ്രാ​മീ​ണ തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​ക്ക് 5.80 കോ​ടി, വ​നി​താ-​ശി​ശു ക്ഷേ​മ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് 20 ല​ക്ഷം, അ​ങ്ക​ണ​വാ​ടി പോ​ഷ​കാ​ഹാ​ര വി​ത​ര​ണ​ത്തി​ന് 50 ല​ക്ഷം, അ​ടി​സ്ഥാ​ന സൗ​ക​ര്യ​ത്തി​ന് 20 ല​ക്ഷം എ​ന്നി​വ​യാ​ണ് മറ്റു പ്ര​ധാ​ന പ​ദ്ധ​തി​ക​ൾ.