സ്റ്റു​ഡ​ന്‍റ​്സ് ഗ്രീ​ൻ ആ​ർ​മി: എ​ലി​ക്കു​ള​ത്തി​ന്‍റെ കു​ട്ടി​പ്പ​ട്ടാ​ളം
Wednesday, March 22, 2023 10:31 PM IST
എ​ലി​ക്കു​ളം: വ​രും​ത​ല​മു​റ​യെ കൃ​ഷി​യി​ലേ​ക്ക് ചു​വ​ടു​റ​പ്പി​ക്കു​ന്ന​തി​നാ​യി എ​ലി​ക്കു​ളം പ​ഞ്ചാ​യ​ത്ത് ആ​വി​ഷ്ക​രി​ച്ച സ്റ്റു​ഡ​ന്‍റ​്സ് ഗ്രീ​ൻ ആ​ർ​മി സം​സ്ഥാ​ന​ത​ല​ത്തി​ൽ ത​ന്നെ ശ്ര​ദ്ധേ​യ​മാ​കു​ന്നു.
വി​ദ്യാ​ല​യ​ങ്ങ​ളി​ൽ പ​ച്ച​ക്ക​റി​ത്തോ​ട്ട നി​ർ​മാ​ണം, കാ​ർ​ഷി​ക പ​ഠ​ന പ​രി​പാ​ടി​ക​ൾ, പ​ഠ​ന സ​ഹാ​യി​ക​ൾ, ന​ടീ​ൽ വ​സ്തു​ക്ക​ൾ എ​ന്നി​വ​യു​ടെ വി​ത​ര​ണം, വി​വി​ധ മ​ത്സ​ര​ങ്ങ​ൾ തു​ട​ങ്ങി​യ​വ​യാ​ണ് പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ന​ട​പ്പി​ലാ​ക്കു​ക, പ​ഞ്ചാ​യ​ത്തി​ലെ എ​ല്ലാ സ്കൂ​ളു​ക​ളും പ്രോ​ജ​ക്‌​ടി​ന്‍റെ ഭാ​ഗ​മാ​കും. ത്രി​ത​ല പ​ഞ്ചാ​യ​ത്തു​ക​ൾ, കൃ​ഷി - അ​നു​ബ​ന്ധ വ​കു​പ്പു​ക​ൾ, ധ​ന​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ൾ, ക​ർ​ഷ​ക കൂ​ട്ടാ​യ്മ​ക​ൾ തു​ട​ങ്ങി​യ​വ​യു​ടെ സ​ഹ​ക​ര​ണ​വും ഉറ​പ്പാ​ക്കി​യാ​ണ് പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന​ത്. സ്കൂ​ൾ പ​ച്ച​ക്ക​റി​ത്തോ​ട്ട​ങ്ങ​ളി​ൽ വി​ള​യു​ന്ന കാ​ർ​ഷി​കോ​ത്‌​പ​ന്ന​ങ്ങ​ൾ സ്കൂ​ൾ ഉ​ച്ച​ഭ​ക്ഷ​ണ​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്തും.
സ്റ്റു​ഡ​ന്‍റ്സ് ഗ്രീ​ൻ ആ​ർ​മി​യു​ടെ ഔ​പ​ചാ​രി​ക ഉ​ദ്ഘാ​ട​നം 28നു ​രാ​വി​ലെ 11ന് ​ഇ​ള​ങ്ങു​ളം ശ്രീ​ശാ​സ്താ ഹാ​ളി​ൽ കൃ​ഷി മ​ന്ത്രി പി. ​പ്ര​സാ​ദ് നി​ർ​വ​ഹി​ക്കും. കു​ട്ടി​ക​ൾ​ക്കു​ള്ള കൃ​ഷി പാ​ഠ​പു​സ്ത​കം ഹ​രി​ത​പ​ത്രി​ക​യു​ടെ പ്ര​കാ​ശ​ന​വും മ​ന്ത്രി നി​ർ​വ​ഹി​ക്കും. കാ​ര്‍​ഷി​ക​രം​ഗ​ത്ത് എ​ലി​ക്കു​ളം പ​ഞ്ചാ​യ​ത്തി​ന് ല​ഭി​ച്ച അ​വാ​ര്‍​ഡ് തു​ക​യി​ല്‍​നി​ന്നു മൂ​ന്നു​ല​ക്ഷം രൂ​പ പ​ദ്ധ​തി​ക്കാ​യി മാ​റ്റിവ​ച്ചതായി പഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​സ്. ഷാ​ജി പ​റ​ഞ്ഞു.