പ​​ഴ​​യി​​ടം കൂ​​ട്ട​​ക്കൊ​​ല: ശി​​ക്ഷാവിധി നാ​​ളെ
Wednesday, March 22, 2023 11:16 PM IST
കോ​​ട്ട​​യം: പ​​ഴ​​യി​​ട​​ത്ത് വൃ​​ദ്ധ​​ദ​​മ്പ​​തി​​ക​​ളാ​​യ റി​​ട്ട​​യേ​​ര്‍​ഡ് പൊ​​തു​​മ​​രാ​​മ​​ത്ത് സൂ​​പ്ര​​ണ്ട് ചൂ​​ര​​പ്പാ​​ടി​​യി​​ല്‍ തീ​​മ്പ​​നാ​​ല്‍ എ​​ന്‍. ഭാ​​സ്‌​​ക​​ര​​ന്‍ നാ​​യ​​ര്‍ (75), ഭാ​​ര്യ റി​​ട്ട​​യേ​​ര്‍​ഡ് കെ​​എ​​സ്ഇ​​ബി ഉ​​ദ്യോ​​ഗ​​സ്ഥ ത​​ങ്ക​​മ്മ (69) എ​​ന്നി​​വ​​രെ ചു​​റ്റി​​ക​​യ്ക്കു ത​​ല​​യ്ക്ക​​ടി​​ച്ചു കൊ​​ല​​പ്പെ​​ടു​​ത്തി​​യ കേ​​സി​​ല്‍ ബ​​ന്ധു ചൂ​​ര​​പ്പാ​​ടി​​യി​​ല്‍ അ​​രു​​ണ്‍ ശ​​ശി​​യു​​ടെ (31) ശി​​ക്ഷ നാ​​ളെ വി​​ധി​​ക്കും.
ഇ​​രു​​ഭാ​​ഗ​​ത്തി​​നും പ​​റ​​യാ​​നു​​ള്ള​​തു കേ​​ട്ട കോ​​ട​​തി ശി​​ക്ഷാ വി​​ധി നാ​​ള​​ത്തേ​​ക്കു മാ​​റ്റു​​ക​​യാ​​യി​​രു​​ന്നു. കു​​റ്റം ചെ​​യ്തി​​ട്ടു​​ണ്ടോ​​യെ​​ന്ന ചോ​​ദ്യ​​ത്തി​​നു മ​​റു​​പ​​ടി പ​​റ​​യാ​​തി​​രു​​ന്ന അ​​രു​​ണ്‍ ശി​​ക്ഷ​​യി​​ല്‍ പ​​ര​​മാ​​വ​​ധി ഇ​​ള​​വ് വേ​​ണ​​മെ​​ന്ന് മാ​​ത്ര​​മാ​​ണ് ആ​​വ​​ശ്യ​​പ്പെ​​ട്ട​​ത്. ഏ​​ക സ​​ഹോ​​ദ​​രി​​യു​​ടെ ഭ​​ര്‍​ത്താ​​വി​​നു കാ​​ന്‍​സ​​ര്‍ ബാ​​ധി​​ച്ച​​തി​​നാ​​ല്‍ അ​​രു​​ണ്‍ മാ​​ത്ര​​മാ​​ണ് ആ​​ശ്ര​​യ​​മെ​​ന്നും മ​​നഃ​​പ​​രി​​വ​​ര്‍​ത്ത​​ന​​ത്തി​​നു​​ള്ള അ​​വ​​സ​​രം കൊ​​ടു​​ക്ക​​ണ​​മെ​​ന്നും പ്ര​​തി​​ഭാ​​ഗം ആ​​വ​​ശ്യ​​പ്പെ​​ട്ടു.
പ്രാ​​യ​​വും മ​​റ്റ് സാ​​ഹ​​ച​​ര്യ​​ങ്ങ​​ളും പ​​രി​​ഗ​​ണി​​ക്ക​​രു​​തെ​​ന്ന് പ്രോ​​സി​​ക്യൂ​​ഷ​​ന്‍ ആ​​വ​​ശ്യ​​പ്പെ​​ട്ടു. വൃ​​ദ്ധ ദ​​മ്പ​​തി​​ക​​ളെ ഒ​​രു ദ​​യ​​യു​​മി​​ല്ലാ​​തെ കൊ​​ല​​പ്പെ​​ടു​​ത്തി​​യ അ​​രു​​ണ്‍ മ​​റ്റ് കേ​​സു​​ക​​ളി​​ലും പ്ര​​തി​​യാ​​ണെ​​ന്നും പ​​ര​​മാ​​വ​​ധി ശി​​ക്ഷ കൊ​​ടു​​ക്ക​​ണ​​മെ​​ന്നും പ്രോ​​സി​​ക്യൂ​​ഷ​​ന്‍ ആ​​വ​​ശ്യ​​പ്പെ​​ട്ടു.
കൊ​​ല​​പാ​​ത​​കം (302), ഭ​​വ​​ന​​ഭേ​​ദ​​നം (449), ക​​വ​​ര്‍​ച്ച (397) എ​​ന്നീ കു​​റ്റ​​ങ്ങ​​ളി​​ലാ​​ണ് കോ​​ട്ട​​യം അ​​ഡീ​​ഷ​​ണ​​ല്‍ സെ​​ഷ​​ന്‍​സ് ജ​​ഡ്ജി ജെ. ​​നാ​​സ​​ര്‍ ശി​​ക്ഷ വി​​ധി​​ക്കു​​ക. 2013 ഓ​​ഗ​​സ്റ്റ് 28ന് ​​ത​​ങ്ക​​മ്മ​​യു​​ടെ സ​​ഹോ​​ദ​​ര​​പു​​ത്ര​​നാ​​യ അ​​രു​​ണ്‍ ഇ​​രു​​വ​​രെ​​യും കൊ​​ല​​പ്പെ​​ടു​​ത്തി സ്വ​​ര്‍​ണ​​വും പ​​ണ​​വും അ​​പ​​ഹ​​രി​​ക്കു​​ക​​യാ​​യി​​രു​​ന്നു.