ടി ​വി പു​രം ഹോ​മി​യോ ആ​ശു​പ​ത്രി​ക്കു ക​ല്ലി​ട്ടു
Wednesday, March 22, 2023 11:40 PM IST
ടി​വി പു​രം: ടി​വി പു​രം ഹോ​മി​യോ ആ​ശു​പ​ത്രി​യു​ടെ പു​തി​യ കെ​ട്ടി​ട നി​ർ​മാ​ണ​ത്തി​നാ​യി ത​റ​ക്ക​ല്ലി​ട്ടു. ടി​വി പു​രം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ക​വി​താ റെ​ജി ക​ല്ലി​ടീ​ൽ നി​ർ​വ​ഹി​ച്ചു.
വൈ​സ് പ്ര​സി​ഡ​ന്‍റ് ടി.​എ. ത​ങ്ക​ച്ച​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ടി​വി പു​രം പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ദ്വി​വ​ർ​ഷ പ്രോ​ജ​ക്റ്റാ​യി 25 ല​ക്ഷം രൂ​പ വി​നി​യോ​ഗി​ച്ചാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്.
ടി​വി പു​രം വാ​ത​പ്പ​ള്ളി ജം​ഗ്‌​ഷ​നു സ​മീ​പം കൊ​ട്ടാ​ര​പ​ള്ളി സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ പ​ള്ളി സൗ​ജ​ന്യ​മാ​യി ന​ൽ​കി​യ മൂ​ന്ന് സെ​ന്‍റ് സ്ഥ​ല​ത്താ​ണ് ആ​ധു​നി​ക ഹോ​മി​യോ ആ​ശു​പ​ത്രി കെ​ട്ടി​ടം നി​ർ​മി​ക്കു​ന്ന​ത്.
വ​ർ​ഷ​ങ്ങ​ളാ​യി ഹോ​മി​യോ ആ​ശു​പ​ത്രി വാ​ട​ക​കെ​ട്ടി​ട​ത്തി​ലാ​ണ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. സ്വ​ന്തം കെ​ട്ടി​ട​ത്തി​ൽ ഹോ​മി​യോ ആ​ശു​പ​ത്രി പ്ര​വ​ർ​ത്തി​ക്ക​ണ​മെ​ന്ന ജ​ന​ങ്ങ​ളു​ടെ ആ​ഗ്ര​ഹ​മാ​ണ് കൊ​ട്ടാ​ര​പ്പ​ള്ളി സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ പ​ള്ളി അ​ധി​കൃ​ത​രു​ടെ ഉ​ദാ​ര​ത​യി​ൽ സ​ഫ​ല​മാ​കു​ന്ന​ത്.
ടി​വി പു​രം പ​ഞ്ചാ​യ​ത്ത്‌ വി​ക​സ​ന സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ ദീ​പാ ബി​ജു, ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മ​റ്റി ചെ​യ​ർ​മാ​ൻ വി.​കെ. ശ്രീ​കു​മാ​ർ, ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ അ​നി​യ​മ്മ അ​ശോ​ക​ൻ, പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ എ.​കെ. അ​ഖി​ൽ, കെ.​ടി. ജോ​സ​ഫ്, സൂ​ന​മ്മ ബേ​ബി, ശ്രീ​ജി ഷാ​ജി, സെ​ബാ​സ്റ്റ്യ​ൻ ആ​ന്‍റ​ണി, സ്ഥ​ലം വി​ട്ടു ന​ൽ​കി​യ കൊ​ട്ടാ​ര​പ​ള്ളി വി​കാ​രി ഫാ. ​ജ​യ്സ​ൺ സി​എം​ഐ, രാ​ജ​ഗി​രി അ​മ​ല പ​ബ്ലി​ക് സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ഫാ. ​സി​ജോ മേ​നാ​ച്ചേ​രി, ഫാ.​വി​ൻ​സ​ന്‍റ്, മു​ൻ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി.​എ​സ്. സെ​ബാ​സ്റ്റ്യ​ൻ, വാ​ർ​ഡ് മെ​മ്പ​ർ സീ​മാ സു​ജി​ത്ത് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.