തി​രു​വാ​ർ​പ്പ് പ​ഞ്ചാ​യ​ത്ത് ബ​ജ​റ്റി​ൽ കാ​ർ​ഷി​ക മേ​ഖ​ല​യ്ക്ക് ഊ​ന്ന​ൽ
Wednesday, March 22, 2023 11:59 PM IST
തി​രു​വാ​ർ​പ്പ്: തി​രു​വാ​ർ​പ്പ് പ​ഞ്ചാ​യ​ത്ത് ബ​ജ​റ്റി​ൽ കാ​ർ​ഷി​ക മേ​ഖ​ല​യ്ക്കും പ്ര​ദേ​ശി​ക സാ​മ്പ​ത്തി​ക വി​ക​സ​ന​ത്തി​നും ഊ​ന്ന​ൽ. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ജ​യ​ൻ കെ. ​മേ​നോ​ന്‍റെ അ​ധ്യ​ക്ഷ​യി​ൽ ചേ​ർ​ന്ന ഭ​ര​ണ സ​മി​തി യോ​ഗ​ത്തി​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ് ര​ശ്മി പ്ര​സാ​ദാ​ണ് ബ​ജ​റ്റ് അ​വ​ത​രി​പ്പി​ച്ച​ത്.
വി​ശ​ദ​മാ​യ ച​ർ​ച്ച​ക​ൾ​ക്കു​ശേ​ഷം പാ​സാ​ക്കി​യ ബ​ജ​റ്റി​ൽ 31,57,58,728 രൂ​പ വ​ര​വും 31,35,11,000 രൂ​പ ചെ​ല​വും 22,47,728 രൂ​പ നീ​ക്കി​യി​രു​പ്പും പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.
ഉ​ല്പാ​ദ​ന​മേ​ഖ​ല​യി​ൽ 2,31,80,000 രൂ​പ, സേ​വ​ന മേ​ഖ​ല​യി​ൽ 11,11,25,000 രൂ​പ, പ​ശ്ചാ​ത്ത​ല മേ​ഖ​ല​യി​ൽ 2,27,19,000 രൂ​പ എ​ന്നി​ങ്ങ​നെ​യാ​ണ് ബ​ജ​റ്റി​ൽ തു​ക വ​ക​യി​രു​ത്തി​യി​ട്ടു​ണ്ട്.
കൃ​ഷി, ആ​രോ​ഗ്യം, ഭ​വ​ന നി​ർ​മാ​ണം, മാ​ലി​ന്യ സം​സ്ക​ര​ണം, പ്രാ​ദേ​ശി​ക സാ​മ്പ​ത്തി​ക വി​ക​സ​നം തു​ട​ങ്ങി​യ മേ​ഖ​ല​ക​ൾ​ക്ക് ബ​ജ​റ്റ് കൂ​ടു​ത​ൽ ഊ​ന്ന​ൽ ന​ൽ​കു​ന്നു.