വി​ശു​ദ്ധ അ​ല്‍​ഫോ​ന്‍​സ തീ​ര്‍​ഥാ​ട​ന​ കേ​ന്ദ്ര​ത്തി​ല്‍ ജ​പ​മാ​ല​പ്ര​ദ​ക്ഷി​ണം
Thursday, March 23, 2023 10:31 PM IST
ഭ​ര​ണ​ങ്ങാ​നം: വി​ശു​ദ്ധ അ​ല്‍​ഫോ​ന്‍​സ തീ​ര്‍​ഥാ​ട​ന​കേ​ന്ദ്ര​ത്തി​ല്‍ നാ​ളെ വൈ​കു​ന്നേ​രം അ​ഞ്ചി​നു വി​ശു​ദ്ധ കു​ര്‍​ബാ​ന​യും തു​ട​ര്‍​ന്നു ജ​പ​മാ​ല പ്ര​ദ​ക്ഷി​ണ​വും ന​ട​ക്കും. പൈ​ക സെ​ന്‍റ് ജോ​സ​ഫ് ഇ​ട​വ​ക സ​മൂ​ഹം നേ​തൃ​ത്വം ന​ല്‍​കും. പൈ​ക പ​ള്ളി വി​കാ​രി ഫാ. ​സെ​ബാ​സ്റ്റ്യ​ന്‍ പു​ത്തൂ​ര്‍ തി​രു​ക്ക​ര്‍​മ​ങ്ങ​ള്‍​ക്കു കാ​ര്‍​മി​ക​ത്വം വ​ഹി​ക്കും. അ​ടു​ത്ത ശ​നി​യാ​ഴ്ച​ത്തെ തി​രു​ക്ക​ര്‍​മ​ങ്ങ​ള്‍ ഇ​ട​മ​റ്റം സെ​ന്‍റ് മൈ​ക്കി​ള്‍​സ് ഇ​ട​വ​ക​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്ത​പ്പെ​ടു​മെ​ന്നു തീ​ര്‍​ഥാ​ട​ന​കേ​ന്ദ്രം റെ​ക്ട​ര്‍ ഫാ. ​സെ​ബാ​സ്റ്റ്യ​ന്‍ വെ​ട്ടു​ക​ല്ലേ​ല്‍ അ​റി​യി​ച്ചു.
മം​ഗ​ള​വാ​ര്‍​ത്ത തി​രു​നാ​ള്‍ ദി​ന​മാ​യ നാ​ളെ തീ​ര്‍​ഥാ​ട​ന ദേ​വാ​ല​യ​ത്തി​ല്‍ ഗ​ര്‍​ഭി​ണി​ക​ള്‍​ക്കു വേ​ണ്ടി​യു​ള്ള പ്ര​ത്യേ​ക പ്രാ​ര്‍​ഥ​നാ​ശു​ശ്രു​ഷ ന​ട​ത്തും. രാ​വി​ലെ 11ന് ​വി​ശു​ദ്ധ കു​ര്‍​ബാ​ന​യോ​ടെ ആ​രം​ഭി​ക്കു​ന്ന ശു​ശ്രൂ​ഷ ആ​രാ​ധ​ന​യോ​ടെ സ​മാ​പി​ക്കും. ഫാ. ​വി​ന്‍​സെ​ന്‍റ് മൂ​ങ്ങാ​മാ​ക്ക​ല്‍ ശു​ശ്രൂ​ഷ​ക​ള്‍​ക്കു നേ​തൃ​ത്വം ന​ല്‍​കും.

രാ​ത്രി ആ​രാ​ധ​ന

ഭ​ര​ണ​ങ്ങാ​നം: പാ​ലാ രൂ​പ​ത ക​രി​സ്മാ​റ്റി​ക് ടീ​മി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ നാ​ളെ ഭ​ര​ണ​ങ്ങാ​നം വി​ശു​ദ്ധ അ​ല്‍​ഫോ​ന്‍​സ തീ​ര്‍​ഥാ​ട​ന ദേ​വാ​ല​യ​ത്തി​ല്‍ രാ​ത്രി ആ​രാ​ധ​ന ന​ട​ത്തും. നാ​ളെ വൈ​കു​ന്നേ​രം അ​ഞ്ചി​ന് വി​ശു​ദ്ധ കു​ര്‍​ബാ​ന, ആ​റി​ന് ജ​പ​മാ​ല പ്ര​ദി​ക്ഷ​ണം. രാ​ത്രി ആ​രാ​ധ​ന ശു​ശ്രൂ​ഷ​ക​ള്‍ 7.30ന് ​വി​ശു​ദ്ധ കു​ര്‍​ബാ​ന​യോ​ടെ ആ​രം​ഭി​ച്ച് ഞാ​യ​റാ​ഴ്ച പു​ല​ര്‍​ച്ചെ നാ​ലി​ന് വി​ശു​ദ്ധ കു​ര്‍​ബാ​ന​യോ​ടെ സ​മാ​പി​ക്കും. ഒ​ന്‍​പ​തി​ന് പ​രീ​ക്ഷാ ഒ​രു​ക്ക പ്രാ​ര്‍​ഥ​ന ഉ​ണ്ടാ​യി​രി​ക്കും.
ഫാ. ​റി​ന്‍റോ തോ​ട്ട​ത്തി​ല്‍ സി​എം​ഐ വ​ച​ന​പ്ര​ഘോ​ഷ​ണ​വും ദി​വ്യ​കാ​രു​ണ്യ ആ​രാ​ധ​ന​യും ന​യി​ക്കും. രൂ​പ​ത ഇ​വാ​ഞ്ച​ലൈ​സേ​ഷ​ന്‍ ഡ​യ​റ​ക്ട​ര്‍ ഫാ. ​ജേ​ക്ക​ബ് വെ​ള്ള​മ​രു​തു​ങ്ക​ല്‍, രൂ​പ​ത ക​രി​സ്മാ​റ്റി​ക് ടീ​മം​ഗ​ങ്ങ​ള്‍ തു​ട​ങ്ങി​യ​വ​ര്‍ ശു​ശ്രൂ​ഷ​ക​ള്‍​ക്കു നേ​തൃ​ത്വം ന​ല്‍​കും.