അ​ഞ്ചി​ലി​പ്പ സാം​സ്കാ​രി​ക​നി​ല​യം ഉ​ദ്ഘാ​ട​നം
Thursday, March 23, 2023 10:31 PM IST
കാ​ഞ്ഞി​ര​പ്പ​ള്ളി: അ​ഞ്ചി​ലി​പ്പ സാം​സ്കാ​രി​ക നി​ല​യം 26ന് ​രാ​വി​ലെ 11.30ന് ​മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും.
കാ​ഞ്ഞി​ര​പ്പ​ള്ളി പ​ഞ്ചാ​യ​ത്ത് 19-ാം വാ​ര്‍​ഡി​ലെ ജ​ന​ങ്ങ​ളു​ടെ പൊ​തു​പ​രി​പാ​ടി​ക​ള്‍ ന​ട​ത്തു​വാ​ൻ ഈ ​സാം​സ്കാ​രി​ക​നി​ലയം ഇ​നി പ്ര​യോ​ജ​ന​പ്പെ​ടു​ത്താം.
1200ല്‍പ്പരം ച​തു​ര​ശ്ര അ​ടി വി​സ്തീ​ര്‍​ണ​ത്തി​ല്‍‍ 200 ആ​ളു​ക​ള്‍​ക്ക് ഉ​പ​യോ​ഗി​ക്കാ​വു​ന്ന ത​ര​ത്തി​ല്‍ വാ​ഹ​ന പാ​ര്‍​ക്കിം​ഗ് സൗ​ക​ര്യം ഉ​ള്‍​പ്പെ​ടെ 20 ല​ക്ഷം രൂ​പ മു​ട​ക്കി​യാ​ണ് സാംസ്കാരിക നിലയം പൂ​ര്‍​ത്തീ​ക​രി​ച്ചി​ട്ടു​ള്ള​ത്. കൂ​ടാ​തെ ര​ണ്ട് ആ​ധു​നി​ക നി​ല​വാ​ര​ത്തി​ലു​ള്ള ശൗ​ചാ​ല​യം കൂ​ടി പ​ണി ക​ഴി​പ്പി​ച്ചി​ട്ടു​ണ്ട്. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് 11 ല​ക്ഷ​വും പ​ഞ്ചാ​യ​ത്ത് ഒ​ന്പ​ത് ല​ക്ഷം രൂ​പ​യു​മാ​ണ് ഈ ​പ​ദ്ധ​തി​ക്ക് ചെ​ല​വി​ട്ടി​രി​ക്കു​ന്ന​ത്.
ചീ​ഫ് വി​പ്പ് ഡോ.​ എ​ന്‍. ജ​യ​രാ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ആ​ര്‍. ത​ങ്ക​പ്പ​ന്‍, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ജി​ത ര​തീ​ഷ്, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ജെ​സി ഷാ​ജ​ന്‍, ബ്ലോ​ക്ക്-ഗ്രാ​മ പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ള്‍, സാ​മു​ദാ​യി​ക-സാം​സ്കാ​രി​ക നേ​താ​ക്ക​ള്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ക്കു​മെ​ന്ന് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം ജോ​ളി മ​ടു​ക്ക​കു​ഴി, പ​ഞ്ചാ​യ​ത്തം​ഗം റി​ജോ വാ​ളാ​ന്ത​റ എ​ന്നി​വ​ര്‍ പ​ത്രസ​മ്മേ​ള​ന​ത്തി​ല്‍ അ​റി​യി​ച്ചു.