ഫോ​ക്‌​ലോ​ർ ഫെ​സ്റ്റി​വ​ൽ
Thursday, March 23, 2023 10:33 PM IST
മേ​ലു​കാ​വ്: ഹെ​ൻ‌​റി ബേ​ക്ക​ർ കോ​ള​ജി​ൽ കേ​ര​ള ഫോ​ക്‌​ലോ​ർ അ​ക്കാ​ഡ​മി​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ അ​ര​ങ്ങോ​ല-2023 ഫോ​ക്‌​ലോ​ർ ഫെ​സ്റ്റി​വ​ൽ ന​ട​ത്തി. മേ​ലു​കാ​വ് പ​ഞ്ചാ​യ​ത്തും ട്രൈ​ബ​ൽ എ​ക്സ്റ്റ​ൻ​ഷ​ൻ ഓ​ഫീ​സും മ​റ്റു പൊ​തു​ജ​ന​സേ​വ​ന വി​ഭാ​ഗ​ങ്ങ​ളും സ​ഹ​ക​രി​ച്ചു ന​ട​ത്തു​ന്ന പ​രി​പാ​ടി​യു​ടെ ഉ​ദ്ഘാ​ട​നം ഫോ​ക്‌​ലോ​ർ അ​ക്കാ​ഡ​മി ചെ​യ​ർ​മാ​ൻ ഒ.​എ​സ്. ഉ​ണ്ണി​ക്കൃ​ഷ്ണ​ൻ നി​ർ​വ​ഹി​ച്ചു.
ആ​ല​പ്പു​ഴ വേ​ദി​ക നാ​ട​ൻ​ക​ലാ പ​ഠ​ന​കേ​ന്ദ്ര​ത്തി​ലെ 27 ക​ലാ​കാ​ര​ന്മാ​ർ അ​വ​ത​രി​പ്പി​ച്ച പെ​രു​ങ്ക​ളി​യാ​ട്ടം വ​ർ​ണാ​ഭ​മാ​യി. പെ​രു​ങ്ക​ളി​യാ​ട്ട​ത്തി​ൽ വ​ട്ട​മു​ടി, തെ​യ്യം, ക​രി​ങ്കാ​ളി, മ​യി​ൽ, കു​തി​ര, പൊ​ട്ട​ൻ തെ​യ്യം, പ​രു​ന്ത്, ദൈ​വ​ക്കോ​ലം എ​ന്നീ ദൃ​ശ്യാ​വി​ഷ്കാ​ര​ങ്ങ​ളും ന​ട​ത്തി. ഇ​ല​ന്തൂ​ർ ശ്രീ​ദേ​വി പ​ട​യ​ണി സം​ഘം അ​വ​ത​രി​പ്പി​ച്ച പ​ട​യ​ണി കാ​ണി​ക​ളി​ൽ പു​ത്ത​നു​ണ​ർ​വ് പ​ക​ർ​ന്നു. മേ​ലു​കാ​വ് എ​ബ​നേ​സ​ർ സം​ഘം അ​വ​ത​രി​പ്പി​ച്ച ത​മ്പേ​ർ പുതു​ത​ല​മു​റ​കയ്്ക്കു ന​വ്യാ​നു​ഭ​വം പ​ക​ർ​ന്നു.
കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​ജി.​എ​സ്. ഗി​രീ​ഷ്കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡോ. ​ബീ​നാ പോ​ൾ, ഡോ. ​നി​ഷ ജോ​സ​ഫ്, ഡോ. ​ജി​ബി​ൻ മാ​ത്യു, ഡോ. ​സൗ​മ്യ പോ​ൾ, ഡോ. ​ആ​ർ. ഉ​മാ​റാ​ണി, പി​ടി​എ വൈ​സ് പ്ര​സി​ഡ​ന്‍റ് സ​ണ്ണി മാ​ത്യു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു