ത​ല​നാ​ട്ടി​ൽ 7.85 കോ​ടി​യു​ടെ ബ​ജ​റ്റ്
Thursday, March 23, 2023 10:33 PM IST
ത​ല​നാ​ട്: സേ​വ​ന​മേ​ഖ​ല​യ്ക്കും കാ​ർ​ഷി​ക മേ​ഖ​ല​യ്ക്കും മു​ൻ​തൂ​ക്കം ന​ൽ​കു​ന്ന ത​ല​നാ​ട് പ​ഞ്ചാ​യ​ത്ത് ബ​ജ​റ്റ് വൈ​സ് പ്ര​സി​ഡ​ന്‍റ് സോ​ളി ഷാ​ജി അ​വ​ത​രി​പ്പി​ച്ചു. പ്ര​സി​ഡ​ന്‍റ് ര​ജ​നി സു​ധാ​ക​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. 7.85 കോ​ടി രൂ​പ വ​ര​വും 7.78 കോ​ടി രൂ​പ ചെ​ല​വും പ്ര​തീ​ക്ഷി​ക്കു​ന്ന ബ​ജ​റ്റി​ൽ പ​ഞ്ചാ​യ​ത്തി​നെ വി​ക​സ​ന​പാ​ത​യി​ൽ എ​ത്തി​ക്കാ​നു​ത​കു​ന്ന പ​ദ്ധ​തി​ക​ൾ പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.
ടൂ​റി​സ​ത്തി​ന് വ​ലി​യ സാ​ധ്യ​ത​ക​ളു​ള്ള ഇ​ല്ലി​ക്ക​ൽ​ക്ക​ല്ല്, മാ​ർ​മ​ല അ​രു​വി, അ​യ്യ​മ്പാ​റ എ​ന്നീ പ്ര​ദേ​ശ​ങ്ങ​ളെ ബ​ന്ധി​പ്പി​ച്ചു പു​തി​യ പ​ദ്ധ​തി​ക​ൾ ആ​വി​ഷ്ക​രി​ച്ച് ന​ട​പ്പി​ലാ​ക്കാ​ൻ ശ്ര​മം ന​ട​ത്ത​ണ​മെ​ന്നു ബ​ജ​റ്റി​ൽ നി​ർ​ദേ​ശ​മു​യ​ർ​ന്നു.
കു​ടി​വെ​ള്ള ക്ഷാ​മം പ​രി​ഹ​രി​ക്കു​ന്ന​തി​ന് ജ​ൽ ജീ​വ​ൻ മി​ഷ​നു​മാ​യി ചേ​ർ​ന്ന് എ​ല്ലാ വീ​ടു​ക​ളി​ലും ഹൗ​സ് ക​ണ​ക്‌​ഷ​ൻ കൊ​ടു​ക്കാനു​ള്ള പ്രാ​രം​ഭ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ബ​ജ​റ്റി​ൽ ഉ​ൾ​ക്കൊ​ള്ളി​ച്ചി​ട്ടു​ണ്ട്.