മ​ര​ങ്ങാ​ട്ടു​പി​ള്ളി​യി​ൽ 18.90 കോ​ടി​യു​ടെ ബ​ജ​റ്റ്
Thursday, March 23, 2023 10:33 PM IST
മ​ര​ങ്ങാ​ട്ടു​പി​ള്ളി: പ​ഞ്ചാ​യ​ത്തി​ന്‍റെ 2023-24 സാ​മ്പ​ത്തി​ക വ​ര്‍​ഷ​ത്തെ ബ​ജ​റ്റ് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് നി​ര്‍​മ​ല ദി​വാ​ക​ര​ന്‍ അ​വ​ത​രി​പ്പി​ച്ചു. 18,89,89,679 രൂ​പ വ​ര​വും 18,72,86,900 രൂ​പ ചെ​ല​വും 17,02,779 രൂ​പ ബാ​ക്കി​യും പ്ര​തീ​ക്ഷി​ക്കു​ന്ന ബ​ജ​റ്റാ​ണ് അ​വ​ത​രി​പ്പി​ച്ച​ത്.
മാ​ലി​ന്യ സം​സ്‌​ക​ര​ണ​ത്തി​ന് ബ​ജ​റ്റി​ല്‍ പ്രാ​ധാ​ന്യം ന​ല്‍​കി​യി​ട്ടു​ണ്ട്. ഭ​വ​ന നി​ര്‍​മാ​ണ മേ​ഖ​ല​യ്ക്ക് 356 ല​ക്ഷം, ദാ​രി​ദ്ര്യ ല​ഘൂ​ക​ര​ണ​ത്തി​ന് 250 ല​ക്ഷം, കാ​ര്‍​ഷി​ക മേ​ഖ​ല​യ്ക്ക് 45 ല​ക്ഷം, ആ​രോ​ഗ്യ​മേ​ഖ​ല​യ്ക്ക് 40 ല​ക്ഷം, ശു​ചി​ത്വ മാ​ലി​ന്യ പ​രി​പാ​ല​ന​ത്തി​ന് 40 ല​ക്ഷം, റോ​ഡ് പ​ദ്ധ​തി​ക​ള്‍​ക്ക് 200 ല​ക്ഷം രൂ​പ​യും വ​ക​യി​രു​ത്തി​യി. കു​ടി​വെ​ള്ള പ​ദ്ധ​തി​ക​ള്‍​ക്കും പ​ട്ടി​ക​ജാ​തി ക്ഷേ​മ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കും വ​നി​താ, ശി​ശു, വ​യോ​ജ​ന സ​ഹാ​യ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കാ​യും തു​ക ഉ​ൾ​ക്കൊ​ള്ളി​ച്ചി​ട്ടുണ്ട്.