പാന്പാടി ബ്ലോക്ക് പഞ്ചായത്ത് ബജറ്റ് അവതരിപ്പിച്ചു
Thursday, March 23, 2023 11:33 PM IST
പാ​മ്പാ​ടി: ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ 2023-24 വ​ർ​ഷ​ത്തെ വാ​ർ​ഷി​ക ബ​ജ​റ്റ് പ്ര​സി​ഡ​ന്‍റ് മ​റി​യാ​മ്മ എ​ബ്ര​ഹാ​മി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ശോ​ക് കു​മാ​ർ പു​തു​മ​ന അ​വ​ത​രി​പ്പി​ച്ചു. 28.91 കോ​ടി വ​ര​വും 28.74 കോ​ടി ചെല​വും 16.57ല​ക്ഷം രൂ​പ മി​ച്ച​വും പ്ര​തീ​ക്ഷി​ക്കു​ന്ന ബ​ജ​റ്റാ​ണ് അ​വ​ത​രി​പ്പി​ച്ച​ത്.
ഭ​വ​ന പ​ദ്ധ​തി​ക​ൾ, കാ​ർ​ഷി​ക ആ​രോ​ഗ്യ മേ​ഖ​ല, ശു​ദ്ധ​ജ​ല മേ​ഖ​ല​യ്ക്കും ഊ​ന്ന​ൽ ന​ൽ​കി​യി​ട്ടു​ണ്ട്. ശു​ചി​ത്വ പ​രി​പാ​ടി​ക​ൾ, ഗ്രാ​മീ​ണ മേ​ഖ​ല​യി​ലെ ലൈ​ബ്ര​റി പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ശ​ക്തി​പ്പെ​ടു​ത്തു​ക, പ​ട്ടി​ക​ജാ​തി-​പ​ട്ടി​ക വ​ർ​ഗ വി​ഭാ​ഗ​ങ്ങ​ളു​ടെ ഉ​ന്ന​മ​ന​ത്തി​നാ​യു​ള്ള പ​ദ്ധ​തി​ക​ൾ, വ​യോ​ജ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ, വ​നി​താ മേ​ഖ​ല എ​ന്നി​വ​യ്ക്കു​ള്ള തു​ക ബ​ജ​റ്റി​ൽ വ​ക​യി​രു​ത്തി​യി​ട്ടു​ണ്ട്.
വി​ക​സ​ന​കാ​ര്യ സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ ബെ​റ്റി റോ​യ് മ​ണി​യ​ങ്ങാ​ട്ട്, ക്ഷേ​മ​കാ​ര്യ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ൻ സി.​എം. മാ​ത്യു, ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ പ്രേ​മ ബി​ജു, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ ഡോ. ​മേ​ഴ്സി ജോ​ൺ, ജോ​ബി ജോ​മി, എം. ​രാ​ധാ​കൃ​ഷ്ണ​ൻ, ജോ​മോ​ൾ മാ​ത്യു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.