അ​ക്ഷ​ര​മു​റ്റം അ​വാ​ര്‍ഡു​ക​ള്‍ വി​ത​ര​ണം ചെ​യ്ത ു
Friday, March 24, 2023 1:00 AM IST
ചി​ങ്ങ​വ​നം: അ​ക്ഷ​ര​മു​റ്റം അ​വാ​ര്‍ഡു​ക​ള്‍ വി​ത​ര​ണം ചെ​യ്തു. സാം​സ്‌​കാ​രി​ക വേ​ദി അ​വാ​ര്‍ഡ് സ​മ​ര്‍പ്പ​ണ സ​മ്മേ​ള​നം ജോ​ബ് മൈ​ക്കി​ള്‍ എം​എ​ല്‍എ ഉ​ദ്ഘാ​ട​നം ചെ​യ്തു. ക​ലാ-സാ​ഹി​ത്യ- സാം​സ്‌​കാ​രി​ക അ​വാ​ര്‍ഡു​ക​ള്‍ തി​രു​വ​ഞ്ചൂ​ര്‍ രാ​ധാ​കൃ​ഷ്ണ​ന്‍ എം​എ​ല്‍എ​യും ച​ല​ച്ചി​ത്ര അ​വാ​ര്‍ഡു​ക​ള്‍ ജോ​സ് പ​ന​ച്ചി​പ്പു​റ​വും വി​ത​ര​ണം ചെ​യ്തു. അ​ക്ഷ​ര​മു​റ്റം ചെ​യ​ര്‍മാ​ന്‍ ബാ​ബു കു​ഴി​മ​റ്റം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ഏ​റ്റ​വും മി​ക​ച്ച ച​ല​ച്ചി​ത്ര​മാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട നൊ​മ്പ​ര​ക്കൂ​ട് സി​നി​മ​യ്ക്കു​ള്ള അ​വാ​ര്‍ഡ് സം​വി​ധാ​യ​ക​ന്‍ ജോ​ഷി മാ​ത്യു ഏ​റ്റു​വാ​ങ്ങി. ക​ലാ​ര​ത്‌​ന പു​ര​സ്‌​കാ​രം ആ​ര്‍ട്ടി​സ്റ്റ് സു​ജാ​ത​നും മി​ക​ച്ച ന​ടീ​ന​ട​ന്മാ​ര്‍ക്കു​ള്ള പു​ര​സ്‌​കാ​രം സോ​മു മാ​ത്യു​വും ഹ​ര്‍ഷി​ത പി​ഷാ​ര​ടി​യും സ്വീ​ക​രി​ച്ചു. മി​ക​ച്ച സ​ഹ​ന​ട​നു​ള്ള പു​ര​സ്‌​കാ​രം ഹ​രി​ലാ​ലും സ​ഹ​ന​ടി​ക്കു​ള്ള​ത് അ​നീ​ഷ​യും ഏ​റ്റു​വാ​ങ്ങി.
വി​ദ്യാ​ഭ്യാ​സ അ​വാ​ര്‍ഡ് സ്‌​നേ​ഹ ആ​ന്‍ ബോ​ബ​നും പ്ര​വാ​സി മ​ല​യാ​ളി​ക​ള്‍ക്കു​ള്ള സാം​സ്‌​കാ​രി​ക അ​വാ​ര്‍ഡ് എ​ഴു​ത്തു​കാ​രി ഗ്രീ​ഷ്മ മോ​ഹ​നും സ്വീ​ക​രി​ച്ചു.
സാം​സ്‌​കാ​രി​ക വേ​ദി പ്ര​സി​ഡ​ന്‍റ് വി.​ജെ. ലാ​ലി പ്ര​ശ​സ്തി​പ​ത്രം സ​മ​ര്‍പ്പി​ച്ചു. കാ​വ്യ​സ​ദ​സ് കു​റി​ച്ചി സ​ദ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. കോ​ട്ട​യം മോ​ഹ​ന്‍ദാ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.