ക​ഴി​ഞ്ഞ​ത​വ​ണ അ​വ​ർ ക​ട​ൽ​ത്തീ​രം ക​ണ്ടു, ഇ​ത്ത​വ​ണ ഉ​ൾ​ക്ക​ട​ലും
Friday, March 24, 2023 10:31 PM IST
എ​ലി​ക്കു​ളം: എ​ലി​ക്കു​ളം പ​ഞ്ചാ​യ​ത്ത് ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്കു​ള്ള രണ്ടാ​മ​ത് സ്നേ​ഹ​യാ​ത്ര സം​ഘ​ടി​പ്പി​ച്ചു. ഇ​ത്ത​വ​ണ അ​ങ്ക​ണ​വാ​ടി ജീ​വ​ന​ക്കാ​രാ​യി​രു​ന്നു ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്ന​ത്.
പാ​മ്പോ​ലി സെ​റി​നി​റ്റി ഹോം ​മ​ദ​ർ സി​സ്റ്റ​ർ ആ​ൻ​സ​ൺ തോ​മ​സ് സ്നേ​ഹ​യാ​ത്ര ഫ്ലാ​ഗ് ഓ​ഫ് ചെ​യ്തു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​സ്. ഷാ​ജി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഭി​ന്ന​ശേ​ഷി​ക്കാ​രു​ടെ പഞ്ചാ​യ​ത്തു​ത​ല ബ്രാ​ൻ​ഡ് അം​ബാ​സഡ​ർ സു​നീ​ഷ് ജോ​സ​ഫ് മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ മാ​ത്യൂ​സ് പെ​രു​മ​ന​ങ്ങാ​ട്, സി​ൽ​വി വി​ൽ​സ​ൺ, ഷേ​ർ​ളി അ​ന്ത്യാ​കു​ളം, സൂ​ര്യാ​മോ​ൾ, അ​ഖി​ൽ അ​പ്പു​ക്കു​ട്ട​ൻ, ദീ​പ ശ്രീ​ജേ​ഷ്, ആ​ശ മോ​ൾ, സി​നി ജോയ്, സി​നി​മോ​ൾ കാ​ക്ക​ശേ​രി​ൽ, ഐ​സി​ഡി​എ​സ് സൂ​പ്പ​ർ​വൈ​സ​ർ ടി. ​ചി​ന്തു കു​ട്ട​പ്പ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
കൊ​ച്ചി മ​റൈ​ൻ ഡ്രൈ​വി​ൽ ന​ട​ന്ന സാ​ഗ​ർ റാ​ണി​യി​ലെ (ഇരട്ട​നി​ല​യു​ള്ള ബോ​ട്ട്) ക​ട​ൽയാ​ത്ര കൊ​ച്ചി എം​എ​ൽ​എ കെ.​ജെ. മാക്സി ഉ​ദ്ഘാ​ട​നം ചെ​യ്തു.