വാഴൂർ ബ്ലോക്കിൽ ജീ-​ബി​ന്‍ വി​ത​ര​ണോ​ദ്ഘാ​ട​നം
Friday, March 24, 2023 10:31 PM IST
വാ​ഴൂ​ർ: വാ​ഴൂ​ര്‍ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തും സ​ഹ​ക​ര​ണ വ​കു​പ്പും സം​യു​ക്ത​മാ​യി ഇ-​നാ​ട് യു​വ​ജ​ന സ​ഹ​ക​ര​ണ സം​ഘം മു​ഖേ​ന സം​സ്ഥാ​ന​ത്ത് ന​ട​പ്പാ​ക്കു​ന്ന സ​ഹ​ക​ര​ണം ശു​ചി​ത്വം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യ ജീ-​ബി​ന്‍ വി​ത​ര​ണോ​ദ്ഘാ​ട​നം ചീ​ഫ് വി​പ്പ് ഡോ. ​എ​ന്‍. ജ​യ​രാ​ജ് നി​ര്‍​വ​ഹിച്ചു.
ബ്ലോ​ക്ക് പ​രി​ധി​യി​ലെ അ​ങ്ക​ണ​വാ​ടി​ക​ള്‍, എ​ല്‍​പി, യു​പി, ഹൈ​സ്കൂ​ള്‍, ഹ​യ​ര്‍ സെ​ക്ക​ൻ​ഡ​റി സ്കൂ​ളു​ക​ളി​ലാ​ണ് ജീ-​ബിന്‍ സ്ഥാ​പി​ക്കു​ന്ന​ത്. സ്ഥാ​പ​ന​ങ്ങ​ളു​ടെ പ​രി​ധി​യി​ലെ സ​ഹ​ക​ര​ണ ബാ​ങ്കു​ക​ള്‍ മാ​ലി​ന്യ​ങ്ങ​ള്‍ വേ​ര്‍​തി​രി​ച്ച് നി​ക്ഷേ​പി​ക്കാനു​ള്ള ക​ള​ര്‍ ബി​ന്നു​ക​ള്‍ സ്ഥാ​പി​ക്കു​ക​യും ഇ-​നാ​ട് യു​വ​ജ​ന സ​ഹ​ക​ര​ണ സം​ഘം പ്ര​തി​നി​ധി​ക​ള്‍ സ്ഥാ​പ​ന​ങ്ങ​ളി​ല്‍ നേ​രി​ട്ടെ​ത്തി മേ​ല്‍​നോ​ട്ടം വ​ഹി​ക്കു​ക​യും ചെ​യ്യും.
കേ​ര​ള​ത്തി​ൽ ആ​ദ്യ​മാ​യാ​ണ് ഒ​രു ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഇ​ത്ത​ര​ത്തി​ൽ ഒ​രു പ​ദ്ധ​തി ആ​വി​ഷ്ക​രി​ക്കു​ന്ന​തെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് 2023-24 വാ​ര്‍​ഷി​ക പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി ഈ ​സ്ഥാ​പ​ന​ങ്ങ​ളി​ല്‍ കു​രു​ന്നി​ടം കൃ​ഷി​യി​ടം എന്ന പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ജീ-​ബി​ന്നി​ല്‍​നി​ന്ന് ല​ഭി​ക്കു​ന്ന വളം ഉ​പ​യോ​ഗി​ച്ച് ജൈ​വ പ​ച്ച​ക്ക​റി കൃ​ഷി​യും ന​ട​പ്പാ​ക്കും. ഈ ​രണ്ടു പ​ദ്ധ​തി​ക​ളി​ലൂ​ടെ കു​ട്ടി​ക​ളി​ല്‍ ശാ​സ്ത്രീ​യ മാ​ലി​ന്യസം​സ്ക​ര​ണ​വും ജൈ​വ​പ​ച്ച​ക്ക​റി​യും ശീലി​പ്പി​ക്കാ​നാ​വും.
ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മു​കേ​ഷ് കെ. ​മ​ണി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വൈ​സ് പ്ര​സി​ഡ​ന്‍റ് ര​ഞ്ജി​നി ബേ​ബി, സ​ഹ​ക​ര​ണ വ​കു​പ്പ് ജോ​യി​ന്‍റ് ര​ജി​സ്ട്രാ​ർ കെ. ​വി​ജ​യ​കു​മാ​ർ, ഇ-​നാ​ട് യു​വ​ജ​ന സ​ഹ​ക​ര​ണ സം​ഘം പ്ര​സി​ഡ​ന്‍റ് സ​ജേ​ഷ് ശ​ശി, രാ​ജീ​വ് ജോ​ർ​ജ്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ ഷാ​ജി പാ​മ്പൂ​രി, പി.​എം. ജോ​ൺ, സെ​ക്ര​ട്ട​റി പി.​എ​ൻ. സു​ജി​ത്, ഇ-​നാ​ട് ബ്ലോ​ക്ക് കോ-​ഓ​ർ​ഡി​നേ​റ്റ​ർ അ​രു​ൺ ബാ​ല​ച​ന്ദ്ര​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.