വാ​ർ​ഷി​കാ​ഘോ​ഷ​വും അ​നു​മോ​ദ​ന​വും
Friday, March 24, 2023 10:31 PM IST
ചെ​ങ്ക​ൽ: ആ​ശാ​നി​ല​യം സ്പെ​ഷ​ൽ സ്കൂ​ളി​ലെ വാ​ർ​ഷി​കാ​ഘോ​ഷ​വും അ​വാ​ർ​ഡ് സ്വീ​ക​ർ​ത്താ​ക്ക​ൾ​ക്ക് അ​നു​മോ​ദ​ന​വും ഇ​ന്നു രാ​വി​ലെ 9.30ന് ​സ്കൂ​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കും. ചീ​ഫ് വി​പ്പ് ഡോ. ​എ​ൻ. ജ​യ​രാ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്യും. കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ ജോ​സ് പു​ളി​ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. രൂ​പ​ത വി​കാ​രി ജന​റാ​ൾ ഫാ. ​ബോ​ബി അ​ല​ക്സ് മ​ണ്ണം​പ്ലാ​ക്ക​ൽ അ​നു​ഗ്ര​ഹ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. സി​നി​മാ​താ​രം സ​ബി​ത്താ ജോ​ർ​ജ് മു​ഖ്യാ​തി​ഥി​യാ​യി​രിക്കും.
ഏ​യ്ഞ്ച​ൽ​സ് വി​ല്ലേ​ജ് ഡ​യ​റ​ക്ട​ർ ഫാ. ​റോ​യി മാ​ത്യു വ​ട​ക്കേ​ൽ, പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ ലി​റ്റി സേ​വ്യ​ർ എ​സ്‌​സി​ജെ​ജി, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ടി.​എ​ൻ. ഗി​രീ​ഷ് കു​മാ​ർ, ചെ​ങ്ക​ൽ തി​രു​ഹൃ​ദ​യ പ​ള്ളി വി​കാ​രി ഫാ. ​ജോ​സ​ഫ് തെ​ക്കേ​വ​യ​ലി​ൽ, പ​ഞ്ചാ​യ​ത്തം​ഗം ജി​ജി ന​ടു​വ​ത്താ​നി, എ​ഐ​ഡി വൈ​സ് ചെ​യ​ർ​പേ​ഴ്സ​ണ്‍ സു​ശീ​ല കു​ര്യ​ച്ച​ൻ, പിടി​എ പ്ര​സി​ഡ​ന്‍റ് ജോ​സ​ഫ് ചാ​ക്കോ എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.