കാ​ഞ്ഞി​ര​പ്പ​ള്ളി​യെ സ്മാ​ർ​ട്ടാ​ക്കാ​ൻ 16 കോ​ടി
Friday, March 24, 2023 10:31 PM IST
കാ​ഞ്ഞി​ര​പ്പ​ള്ളി: പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സ്മാ​ർ​ട്ട് കാ​ഞ്ഞി​ര​പ്പ​ള്ളി (2021-25) മി​ഷ​ന്‍റെ ഭാ​ഗ​മാ​യി ത​യാ​റാ​ക്കി​യ 2023-24 ജ​ന​കീ​യാ​സൂ​ത്ര​ണ വാ​ർ​ഷി​ക പ​ദ്ധ​തി​ക​ൾ​ക്കു ജി​ല്ലാ ആ​സൂ​ത്ര​ണ സ​മി​തി​യു​ടെ അം​ഗീ​കാ​രം ല​ഭി​ച്ചു.
16,14,05,000 രൂ​പ​യു​ടെ വി​ക​സ​ന പ​ദ്ധ​തി​ക​ൾ​ക്കാ​ണ് അം​ഗീ​കാ​രം ല​ഭി​ച്ച​ത്. വി​വി​ധ മേ​ഖ​ല​ക​ളി​ലെ സ​മ​ഗ്ര​വി​ക​സ​നം ല​ക്ഷ്യം​വ​ച്ചു​ള്ള പ​ദ്ധ​തി​ക​ളാ​ണ് കാ​ഞ്ഞി​ര​പ്പ​ള്ളി പ​ഞ്ചാ​യ​ത്ത് രൂ​പം കൊ​ടു​ത്തി​ട്ടു​ള്ള​തെ​ന്നു പ്ര​സി​ഡ​ന്‍റ് കെ.ആർ. തങ്കപ്പൻ അറി​യി​ച്ചു.
ക്ഷേ​മ​പ​ദ്ധ​തി​ക​ൾ
കൃ​ഷി, മൃ​ഗ​സം​ര​ക്ഷ​ണം, മ​ത്സ്യം വ​ള​ർ​ത്ത​ൽ മേ​ഖ​ല​യി​ൽ ഉ​ത്പാ​ദ​നം വ​ർ​ധി​പ്പി​ക്ക​ൽ, വ​നി​ത​ക​ൾ, കു​ട്ടി​ക​ൾ, വ​യോ​ജ​ന​ങ്ങ​ൾ, വി​ക​ലാം​ഗ​ർ, ഭി​ന്ന​ശേ​ഷി​ക്കാ​ർ, അ​തി​ദ​രി​ദ്ര​ർ, ആ​ശ്ര​യ കു​ടും​ബ​ങ്ങ​ൾ എ​ന്നി​വ​ർ​ക്കു​ള്ള പ​ദ്ധ​തി​ക​ൾ, വാ​തി​ൽ​പ്പ​ടി സേ​വ​നം, പ​ക​ർ​ച്ച​വ്യാ​ധി പ്ര​തി​രോ​ധം, മെ​ഡി​ക്ക​ൽ ക്യാ​മ്പു​ക​ൾ, ഡ​യാ​ലി​സി​സ് രോ​ഗി​ക​ൾ​ക്കു​ള്ള ധ​ന​സ​ഹാ​യം, കാ​ൻ​സ​ർ രോ​ഗി​ക​ൾ​ക്കു​ള്ള സ​ഹാ​യ പ​ദ്ധ​തി​ക​ൾ, കോ​ക്ലി​യ​ർ ഇം​പ്ലാ​ന്‍റേ​ഷ​ൻ ഉ​പ​ക​ര​ണ​ങ്ങ​ൾ ന​ൽ​ക​ൽ തു​ട​ങ്ങി​യ പ​ദ്ധ​തി​ക​ൾ​ക്കും അം​ഗീ​കാ​രം ല​ഭി​ച്ചു.
സ്മാ​ർ​ട്ട് ക്ലാ​സ് റൂ​മു​ക​ൾ
ബ​ഡ്സ് സ്കൂ​ൾ ആ​രം​ഭി​ക്ക​ൽ, സ്കൂ​ളു​ക​ൾ​ക്കു സ്മാ​ർ​ട്ട് ക്ലാ​സ് റൂ​മു​ക​ൾ, തെ​രു​വു​വി​ള​ക്ക് സ്ഥാ​പി​ക്ക​ൽ, അ​ങ്ക​ണ​വാ​ടി ന​വീ​ക​ര​ണം, സ്മാ​ർ​ട്ട് അ​ങ്ക​ണ​വാ​ടി​ക​ൾ, ചെ​റു​കി​ട വ്യാ​വ​സാ​യി​ക സ്വ​യം​തൊ​ഴി​ൽ സം​രം​ഭ​ങ്ങ​ൾ​ക്കു ധ​ന​സ​ഹാ​യം, ലൈ​ഫ് ഭ​വ​ന ഫ​ണ്ട്, വീ​ട് മെ​യി​ന്‍റ​ന​ൻ​സ്, ജ​ല്‌ ജീ​വ​ൻ മി​ഷ​ൻ, ചെ​റു​കി​ട കു​ടി​വെ​ള്ള പ​ദ്ധ​തി​ക​ൾ, ഗ്രാ​മീ​ണ റോ​ഡ് നി​ർ​മാ​ണ​വും ന​വീ​ക​ര​ണ​വും, കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നം, ദു​ര​ന്ത നി​വാ​ര​ണ പ​ദ്ധ​തി​ക​ൾ ഉ​ൾ​പ്പെ​ടെ 201 പ​ദ്ധ​തി​ക​ൾ​ക്കാ​ണ് ജി​ല്ലാ ആ​സൂ​ത്ര​ണ സ​മി​തി​യു​ടെ അം​ഗീ​കാ​രം ല​ഭി​ച്ച​തെ​ന്നു പ്ര​സി​ഡ​ന്‍റ് കെ.​ആ​ർ. ത​ങ്ക​പ്പ​ൻ, വി​ക​സ​ന​കാ​ര്യ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ വി.​എ​ൻ. രാ​ജേ​ഷ്, സെ​ക്ര​ട്ട​റി ഷാ​ഹു​ൽ ഹ​മീ​ദ്, പ്ലാ​ൻ ക്ല​ർ​ക്ക് സു​രേ​ഷ് എ​ന്നി​വ​ർ അ​റി​യി​ച്ചു.