മൊ​ബൈ​ല്‍ ഫോ​ണ്‍ മോ​ഷ്ടാ​വ് പ​രു​വ രാ​ജു​വും സം​ഘ​വും അറസ്റ്റില്‍
Friday, March 24, 2023 10:32 PM IST
പാ​ലാ: കു​പ്ര​സി​ദ്ധ മൊ​ബൈ​ല്‍ ഫോ​ണ്‍ മോ​ഷ്ടാ​വ​ട​ക്കം മൂ​ന്നു പേ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. പ​ത്ത​നം​തി​ട്ട ത​ടി​യൂ​ര്‍ പുളി​ക്ക​ല്‍ രാ​ജു (പ​രു​വ​ രാ​ജു-50), എറ​ണാ​കു​ളം ക​രു​മാ​ല്ലൂ​ര്‍ മ​ട​ത്തി​ക്കാ​ട്ട്പ​റ​മ്പി​ല്‍ ര​ഞ്ജി​ത്ത് കു​മാ​ര്‍ (38), ബം​ഗാ​ള്‍ സ്വ​ദേ​ശി​യാ​യ സഹാ​ബു​ള്‍ ഇ​സ്‌​ലാം (23) എന്നി​വ​രാ​ണ് പാ​ലാ പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്.
ഇ​വ​ര്‍ ക​ഴി​ഞ്ഞ ദി​വ​സം പാ​ലാ അ​രു​ണാ​പു​രം ഭാ​ഗ​ത്തു​ള്ള രാ​ജേ​ഷി​ന്‍റെ വീ​ട്ടി​ല്‍​നി​ന്നു ര​ണ്ടു മൊ​ബൈ​ല്‍ ഫോ​ണു​ക​ളും പ​തി​നാ​യി​രം രൂ​പ​യും മോ​ഷ്ടി​ച്ചു. പ​രാ​തി​യെ​ത്തു​ട​ര്‍​ന്ന് പാ​ലാ പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്യു​ക​യും ശാ​സ്ത്രീ​യ​മാ​യ പ​രി​ശോ​ധ​ന​യി​ലൂ​ടെ മോ​ഷ്ടാ​ക്ക​ള്‍ ഇ​വ​രാ​ണെ​ന്ന് ക​ണ്ടെ​ത്തു​ക​യു​മാ​യി​രു​ന്നു. പ്ര​തി​ക​ളി​ല്‍ ഒ​രാ​ളാ​യ രാ​ജു​വി​ന് വി​വി​ധ സ്റ്റേ​ഷ​നു​ക​ളി​ലാ​യി പ​ത്തു മോ​ഷ​ണ​ക്കേ​സു​ക​ളു​ണ്ട്. ആ​ലു​വ​യി​ലും ബി​നാ​നി​പു​ര​ത്തും കേ​സു​ക​ളു​ള്ള ര​ഞ്ജി​ത് കു​മാ​റി​നെ ആ​ലു​വ കോ​ട​തി പി​ടി​കി​ട്ടാ​പ്പു​ള്ളി​യാ​യി പ്ര​ഖ്യാ​പി​ച്ചി​ട്ടു​ള്ള​താ​ണ്. രാജു​വി​നെ റാ​ന്നി​യി​ല്‍​നി​ന്നും രഞ്ജി​ത് കു​മാ​റി​നെ കൊ​ട്ടാ​ര​ക്ക​ര​യി​ല്‍​നി​ന്നും സ​ഹാ​ബു​ല്‍ ഇ​സ്‌​ലാ​മി​നെ മൂ​വാ​റ്റു​പു​ഴ​യി​ല്‍​നി​ന്നു​മാ​ണ് അ​ന്വേ​ഷ​ണ​സം​ഘം പി​ടി​കൂ​ടി​യ​ത്. പോ​ലീ​സ് ന​ട​ത്തി​യ ചോ​ദ്യം​ചെ​യ്യ​ലി​ല്‍ രാ​ജു​വും ര​ഞ്ജി​ത്ത് കു​മാ​റും മോ​ഷ്ടി​ക്കു​ന്ന മൊ​ബൈ​ല്‍ ഫോ​ണ്‍ വാ​ങ്ങി ബം​ഗാ​ളി​ലേ​ക്ക് ക​യ​റ്റി​വി​ട്ട് അ​വി​ടെ വി​ല്‍​പ്പ​ന ന​ട​ത്തി​യി​രു​ന്ന​ത് സ​ഹാ​ബു​ല്‍ ഇ​സ്‌​ലാം ആ​ണെ​ന്ന് ക​ണ്ടെ​ത്തി.
എ​സ്എ​ച്ച്ഒ കെ.​പി. ടോം​സ​ണ്‍, എ​സ്‌​ഐ വി.​എ​ല്‍. ബി​നു, എ​എ​സ്‌​ഐ ബി​ജു കെ. ​തോ​മ​സ്, സി​പി​ഒ​മാ​രാ​യ ജോ​ബി ജോ​സ​ഫ്, ജോ​ഷി മാ​ത്യു, സി. ​ര​ഞ്ജി​ത്ത്, അ​രു​ണ്‍​കു​മാ​ര്‍, ജ​സ്റ്റി​ന്‍ ജോ​സ​ഫ്, ആ​ര​ണ്യ മോ​ഹ​ന്‍, സു​രേ​ഷ് ബാ​ബു എ​ന്നി​വ​ര്‍ ചേ​ര്‍​ന്നാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.