"ജ​ലവി​ത​ര​ണ​രം​ഗം ന​വീ​ക​രി​ക്ക​ണം'
Friday, March 24, 2023 10:32 PM IST
പാ​ലാ: നൂ​ത​ന സാ​ങ്കേ​തി​ക വി​ദ്യ​ക​ള്‍ പ്ര​യോ​ജ​ന​പ്പെ​ടു​ത്തി ഗ്രാ​മീ​ണ കു​ടി​വെ​ള്ള പ​ദ്ധ​തി​ക​ളു​ടെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​വീ​ക​രി​ക്കേ​ണ്ട​തു​ണ്ടെ​ന്നു ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം രാ​ജേ​ഷ് വാ​ളി​പ്ലാ​ക്ക​ല്‍. ജ​ല​ദി​നാ​ച​ര​ണ​ത്തി​ന്‍റെ ജി​ല്ലാ​തല ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ചു പ്രസം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
ജ​ല്‍ ജീ​വ​ന്‍ മി​ഷ​ന്‍ നി​ര്‍​വ​ഹ​ണ ഏ​ജ​ന്‍​സി​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ ഐ​എ​സ്എ പ്ലാ​റ്റ്‌​ഫോ​മി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ പാ​ലാ സോ​ഷ്യ​ല്‍ വെ​ല്‍​ഫെ​യ​ര്‍ സൊ​സൈ​റ്റി പാ​ലാ കി​ഴ​ത​ടി​യൂ​ര്‍ സ​ഹ​ക​ര​ണ ബാ​ങ്ക് ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ സം​ഘ​ടി​പ്പി​ച്ച സ​മ്മേ​ള​ത്തി​ല്‍ പി​എ​സ്ഡ​ബ്ല്യു​എ​സ് ഡ​യ​റ​ക്ട​ര്‍ ഫാ. ​തോ​മ​സ് കി​ഴ​ക്കേ​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് റാ​ണി ജോ​സ് ജ​ല​സം​ര​ക്ഷ​ണ പ്ര​തി​ജ്ഞ ചൊ​ല്ലി​ക്കൊ​ടു​ത്തു.
ജ​ല അ​ഥോ​റി​റ്റി എ​ക്‌​സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നി​യ​ര്‍ സു​രേ​ഷ്‌ കുട്ട​പ്പ​ന്‍, ജ​ല​നി​ധി ഡ​യ​റ​ക്ട​ര്‍ (ടെ​ക്‌​നി​ക്ക​ല്‍) ടി.​കെ. മ​ണി, അ​സി. എ​ക്‌​സി. എ​ൻ​ജി​നി​യ​ര്‍ അ​സീ എം. ​ലൂ​ക്കോ​സ്, പ്ലാ​റ്റ്‌​ഫോം ജി​ല്ലാ ചെ​യ​ര്‍​മാ​ന്‍ ഡാ​ന്‍റീ​സ് കൂ നാ​നി​ക്ക​ല്‍, അ​ന്ത്യോ​ദ​യ ഡ​യ​റ​ക്ട​ര്‍ പീ​റ്റ​ര്‍ തെ​റ്റ​യി​ല്‍, പി.​കെ. കു​മാ​ര​ന്‍, ജ​യ്‌​സ​ണ്‍ ആ​ല​പ്പാ​ട്ട്, ജി​ജി​ന്‍ വി​ശ്വ​ന്‍, എം.​ജെ. വ​ര്‍​ക്കി തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.
നൂ​ത​ന​സാ​ങ്കേ​തി​ക​വി​ദ്യ അ​ടി​സ്ഥാ​ന​പ്പെ​ടു​ത്തി​യു​ള്ള സോ​ഫ്റ്റ്‌​വെ​യ​ര്‍ ആ​പ്ലി​ക്കേ​ഷ​നും അനു​ബ​ന്ധ ഉ​പ​ക​ര​ണ​ങ്ങ​ളും പരിച​യ​പ്പെ​ടു​ത്തി​യു​ള്ള സെ​മി​നാ​റി​ന് മ​ല​പ്പു​റം വ​ര്‍​ക്ക്മേ​റ്റ് സോ​ഷ്യ​ല്‍ സ​ര്‍​വീ​സ് ഡെ​വ​ല​പ്‌​മെ​ന്‍റ് സൊ​സൈ​റ്റി​യി​ലെ ജാന്‍​സി ആ​ന്‍റോ, മു​ഹ​മ്മ​ദ് ഹഫാ​സ് എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.