നി​യ​മം കാ​റ്റി​ല്‍​പ്പ​റ​ക്കു​ന്നു; ബ​സ് സ്റ്റാ​ന്‍​ഡ് പ​രി​സ​ര​ം പു​ക​വ​ലി​കേ​ന്ദ്രം
Friday, March 24, 2023 10:32 PM IST
കു​റ​വി​ല​ങ്ങാ​ട്: നി​യ​മം കാ​റ്റി​ല്‍​പ്പ​റ​ത്തി പ​ഞ്ചാ​യ​ത്ത് ബ​സ് സ്റ്റാ​ന്‍​ഡ് പ​രി​സ​ര​ത്ത് പു​ക​വ​ലി​കേ​ന്ദ്രം. നി​ശ്ചി​ത പ്രാ​യ​ത്തി​ല്‍ താ​ഴെ​യു​ള്ള​വ​ര്‍​ക്ക് പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ള്‍ ന​ല്‍​ക​രു​തെ​ന്ന നി​ര്‍​ദേ​ശം കാ​റ്റി​ല്‍​പ്പ​റ​ത്തി​യാ​ണ് ഇ​വി​ടെ പു​ക ഉ​യ​രു​ന്ന​ത്. യൂ​ണി​ഫോ​മി​ട്ട സ്‌​കൂ​ള്‍ വി​ദ്യാ​ര്‍​ഥി​ക​ള​ട​ക്കം ഇ​വി​ടെ പു​ക​യൂ​തി ത​ക​ര്‍​ക്കു​മ്പോ​ള്‍ മു​തി​ര്‍​ന്ന ത​ല​മു​റ മൂ​ക്ക​ത്ത് വി​ര​ല്‍​വ​ച്ചു നി​ല്‍​ക്കു​ക​യാണ്.
പ​ഞ്ചാ​യ​ത്ത് ബ​സ് സ്റ്റാ​ന്‍​ഡ് പ​രി​സ​ര​ത്തെ ഈ ​കാ​ഴ്ച ക​ണ്ടാ​ല്‍ ആ​രും അ​തി​ശ​യി​ച്ചു​പോ​കും. കൂ​ട്ട​ത്തോ​ടെ​യെ​ത്തു​ന്ന വി​ദ്യാ​ര്‍​ഥി​ക​ളാ​ണ് ഇ​വി​ടെ പു​ക​യൂ​തി മ​ത്സ​രി​ക്കു​ന്ന​ത്. പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ള്‍ പ​ങ്കു​വ​യ്ക്കു​ന്ന​തും സാ​ധാ​ര​ണ കാ​ഴ്ച​യാ​ണ്. നി​യ​മ​ത്തി​നു പു​ല്ലു​വി​ല ക​ല്പി​ച്ചു​ള്ള ഈ ​പ്ര​വ​ര്‍​ത്ത​ന​ത്തി​ല്‍ അ​ധി​കൃ​ത​രാ​രും ഇ​തു​വ​രെ ക​ണ്ട​ഭാ​വം​പോ​ലും പ്ര​ക​ടി​പ്പി​ച്ചി​ട്ടി​ല്ല. അ​ധി​കാ​രി​ക​ളു​ടെ മൗ​നം മു​ത​ലാ​ക്കി വി​ദ്യാ​ര്‍​ഥി​ക്കൂ​ട്ട​ത്തി​ന്‍റെ സ്‌​മോ​ക്കിം​ഗ് കോ​ര്‍​ണ​ര്‍ വ​ള​രു​ക​യാ​ണ്. പൊ​തു​സ്ഥ​ല​ത്തു​ള്ള പു​ക​വ​ലി നി​രോ​ധി​ച്ചി​രി​ക്കെ​യാ​ണ് ഈ ​അ​വ​സ്ഥ​യെ​ന്ന​തു നി​യ​മ​ത്തോ​ടു​ള്ള വെ​ല്ലു​വി​ളി​യാ​യി ചൂ​ണ്ടി​ക്കാ​ണി​ക്ക​പ്പെ​ടു​ന്നു​ണ്ട്.