രാമപുരം: ഭവന നിര്‍മാണം, മാലിന്യ നിര്‍മാര്‍ജനം, റോഡ് നവീകരണം, കുടിവെള്ള വിതരണം, സമ്പൂര്‍ണ വൈദ്യുതീകരണം എന്നിവയ്ക്ക് മുന്‍ഗണന നല്‍കിക്കൊണ്ടുള്ള രാമപുരം പഞ്ചായത്തിന്റെ 2023-24 ലെ ബജറ്റ് വൈസ് പ്രസിഡന്റ് സണ്ണി അഗസ്റ്റിന് അവതരിപ്പിച്ചു. പ്രസിഡന്റ് ഷൈനി സന്തോഷ് അധ്യക്ഷത വഹിച്ചു.
20,50,83,539 രൂപ വരവും 16,54,45,600 രൂപ ചെലവും 3,96,37,939 രൂപ നീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന ബജറ്റില്‍ റോഡ് നിര്‍മാണത്തിനും നവീകരണത്തിനും 2.12 കോടി രൂപ വകയിരുത്തി. ഭവന നിര്‍മാണ-നവീകരണത്തിനായി 93 ലക്ഷം രൂപയും മാലിന്യ നിര്‍മാജനത്തിന് 42 ലക്ഷം രൂപയും സമ്പൂര്‍ണ വൈദ്യുതീകരണത്തിന് 40 ലക്ഷം രൂപയും കുടിവെള്ള വിതരണത്തിനായി 30 ലക്ഷം രൂപയും ഉൾക്കൊള്ളിച്ചിട്ടുണ്ട്.
സൗജന്യ മെഡിക്കല്‍ ക്യാമ്പ്
കെഴുവംകുളം: കെഴുവംകുളം പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തില്‍ 26നു രാവിലെ 9.30 മുതല്‍ ഒന്നു വരെ ലൈബ്രറിഹാളില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് നടക്കും. കോട്ടയം എസ്എച്ച് മെഡിക്കല്‍ സെന്ററിലെ ഡോക്ടര്‍മാര്‍ നേതൃത്വം നല്‍കും. ബാബു കെ. ജോര്‍ജ് ഉദ്ഘാടനം നിര്‍വഹിക്കും.
പ്രതിഷേധ പ്രകടനം നടത്തി
പാലാ: രാഹുല്‍ ഗാന്ധിയെ കള്ളക്കേസില്‍ കുടുക്കി എംപി സ്ഥാനത്തുനിന്ന് അയോഗ്യനാക്കിയതിൽ പ്രതിഷേധിച്ച് കോണ്‍ഗ്രസ് പാലാ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പാലായില്‍ പ്രകടനവും യോഗവും നടത്തി.
കെപിസിസി എക്സിക്യൂട്ടീവ് അംഗം ടോമി കല്ലാനി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് പ്രഫ. സതീശ് ചൊള്ളാനി അധ്യക്ഷത വഹിച്ചു. ബിജു പുന്നത്താനം, ആര്. സജീവ്, സി.ടി. രാജന്, ജോയി സ്കറിയ, ആര്. പ്രേംജി, ടോമി പൊരിയത്ത്, ഷോജി ഗോപി, രാജു കോനാട്ട്, എ.എസ്. തോമസ്, ടോം കോഴിക്കോട്ട്, ബിബിന്‍ രാജ്, പ്രേംജിത്ത് ഏര്‍ത്തയില്‍, ജയിംസ് ജീരകത്തിൽ, അബ്ദുള്‍ കരീം, ജേക്കബ് അല്‍ഫോന്‍സ് ദാസ്, തുടങ്ങിയവര്‍ പ്രസംഗിച്ചു.