ചേ​ര്‍​പ്പു​ങ്ക​ല്‍ ബൈ​ബി​ള്‍ ക​ണ്‍​വ​ന്‍​ഷ​ന്‍ നാ​ളെ സ​മാ​പി​ക്കും
Friday, March 24, 2023 10:32 PM IST
ചേ​ര്‍​പ്പു​ങ്ക​ല്‍: സ്വ​ര്‍​ഗീ​യ അ​നു​ഭ​വ​ത്തി​ല്‍ ജീ​വി​ക്കാ​ന്‍ ജീ​വി​ത​മാ​കു​ന്ന നി​ലം ഉ​ഴു​തു​മ​റി​ക്കാ​ന്‍ നാം ​സ​ന്ന​ദ്ധ​രാ​ക​ണ​മെ​ന്നു മോണ്‍. സെ​ബാ​സ്റ്റ്യ​ന്‍ വേ​ത്താന​ത്ത്. ചേ​ര്‍​പ്പു​ങ്ക​ല്‍ മാ​ര്‍ സ്ലീ​വാ ഫൊ​റോ​ന പ​ള്ളി അ​ങ്ക​ണ​ത്തി​ല്‍ ന​ട​ന്നു​വ​രു​ന്ന കൃ​പാ​ഭി​ഷേ​കം ബൈ​ബി​ള്‍ ക​ണ്‍​വ​ന്‍​ഷ​നി​ല്‍ വിശു​ദ്ധ കു​ര്‍​ബാ​ന അ​ര്‍​പ്പി​ച്ചു സന്ദേ​ശം ന​ല്‍​കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
ദൈ​വ​വ​ച​നം ശ്ര​വി​ക്കു​ന്ന​തി​നും അ​ത​നു​സ​രി​ച്ചു ജീ​വി​ത​ത്തെ ക്ര​മ​പ്പെ​ടു​ത്തു​ന്ന​തി​നു​മു​ള്ള അ​വ​സ​ര​മാ​ണ് നോ​മ്പു​കാ​ല​മെ​ന്ന് അ​ദ്ദേ​ഹം ഓ​ർ​മി​പ്പി​ച്ചു. ഫാ. ​ജോ​സ് മു​ള​ഞ്ഞ​നാ​ല്‍, ഫാ. ​ജോ​സ് പൂ​വ​ത്തു​ങ്ക​ല്‍ എ​ന്നി​വ​ര്‍ സ​ഹ​കാ​ര്‍​മി​ക​രാ​യി​രു​ന്നു.
അ​ണ​ക്ക​ര മ​രി​യ​ന്‍ ധ്യാ​ന​കേ​ന്ദ്ര​ത്തി​ന്‍റെ ടീമാണ് ക​ണ്‍​വ​ന്‍​ഷ​ന്‍ ന​യി​ക്കു​ന്ന​ത്. ഇ​ന്ന​ലെ വൈ​കു​ന്നേ​രം നാ​ലി​ന് കു​രി​ശി​ന്‍റെ വ​ഴി​യോ​ടെ ആ​രം​ഭി​ച്ച ക​ണ്‍​വ​ന്‍​ഷ​നി​ൽ ഫാ. ​ഡൊ​മി​നി​ക് വാ​ള​ന്മ​നാ​ല്‍ വ​ച​ന​പ്ര​ഘോ​ഷ​ണം ന​ട​ത്തി കൈ​വ​യ്പു ശു​ശ്രൂ​ഷ​യ്ക്കും ദി​വ്യ​കാ​രു​ണ്യ ആ​രാ​ധ​ന​യ്ക്കും നേ​തൃ​ത്വം ന​ല്‍​കി. ഇ​ന്ന് രൂ​പ​ത പ്രോ​ട്ടോ സി​ഞ്ച​ല്ലൂ​സ് മോ​ണ്‍. ജോ​സ​ഫ് ത​ട​ത്തി​ല്‍ വി​ശു​ദ്ധ കു​ര്‍​ബാ​ന അ​ര്‍​പ്പി​ച്ചു സ​ന്ദേ​ശം ന​ല്‍​കും.
ക​ണ്‍​വ​ന്‍​ഷ​ന്‍ നാ​ളെ സ​മാ​പി​ക്കും. ക​ണ്‍​വ​ന്‍​ഷ​ന്‍ ന​ഗ​റി​ല്‍ ഇ​ന്നു വൈ​കു​ന്നേ​രം നാ​ലി​ന് കു​രി​ശി​ന്‍റെ വ​ഴി, അ​ഞ്ചി​ന് വി​ശു​ദ്ധ കു​ര്‍​ബാ​ന, ആ​റി​ന് വ​ച​ന​പ്ര​ഘോ​ഷ​ണം. രാ​ത്രി 8.30നു ​ദി​വ്യ​കാ​രു​ണ്യ ആ​രാ​ധ​ന, ഒ​ന്‍​പ​തി​ന് സ​മാ​പ​ന ശു​ശ്രൂ​ഷ.