വൈ​ക്കം സ​ത്യ​ഗ്ര​ഹ ശ​താ​ബ്ദി ആ​ഘോ​ഷം: മ​ന്ത്രി​മാ​ര്‍ ഒ​രു​ക്കം വി​ല​യി​രു​ത്തി
Friday, March 24, 2023 10:59 PM IST
വൈ​​ക്കം: ഏ​​പ്രി​​ല്‍ ഒ​​ന്നി​​ന് ആ​​രം​​ഭി​​ക്കു​​ന്ന വൈ​​ക്കം സ​​ത്യ​​ഗ്ര​​ഹ ശ​​താ​​ബ്ദി ആ​​ഘോ​​ഷ​​ങ്ങ​​ളു​​ടെ ഒ​​രു​​ക്കം മ​​ന്ത്രി​​മാ​​രാ​​യ സ​​ജി ചെ​​റി​​യാ​​ന്‍, വി.​​എ​​ന്‍. വാ​​സ​​വ​​ന്‍ എ​​ന്നി​​വ​​ര്‍ വി​​ല​​യി​​രു​​ത്തി. വൈ​​ക്കം സ​​ത്യ​​ഗ്ര​​ഹ സ്മാ​​ര​​ക ഹാ​​ളി​​ല്‍ ന​​ട​​ന്ന യോ​​ഗ​​ത്തി​​ല്‍ വി​​വി​​ധ വ​​കു​​പ്പു​​ക​​ള്‍ സ്വീ​​ക​​രി​​ച്ച ന​​ട​​പ​​ടി​​ക​​ള്‍ യോ​​ഗം വി​​ല​​യി​​രു​​ത്തി. പോ​​ലീ​​സ് പ്ര​​ത്യേ​​ക സു​​ര​​ക്ഷാ പ​​ദ്ധ​​തി ത​​യാ​​റാ​​ക്കി​​യ​​താ​​യും 1460 വാ​​ഹ​​ന​​ങ്ങ​​ള്‍​ക്ക് പാ​​ര്‍​ക്ക് ചെ​​യ്യാ​​നു​​ള്ള സൗ​​ക​​ര്യം ഒ​​രു​​ക്കു​​മെ​​ന്നും ജി​​ല്ലാ പോ​​ലീ​​സ് ചീ​​ഫ് കെ. ​​കാ​​ര്‍​ത്തി​​ക് പ​​റ​​ഞ്ഞു.
ആ​​രോ​​ഗ്യ​​വ​​കു​​പ്പി​​ന്‍റെ പ്ര​​ത്യേ​​ക മെ​​ഡി​​ക്ക​​ല്‍ സം​​ഘ​​ത്തെ വി​​വി​​ധ സ്ഥ​​ല​​ങ്ങ​​ളി​​ലാ​​യി വി​​ന്യ​​സി​​ക്കും. കാ​​യ​​ലി​​ല​​ട​​ക്കം സു​​ര​​ക്ഷ​​യ്ക്കാ​​യി 10 സ്‌​​കൂ​​ബ ടീ​​മി​​നെ അ​​ഗ്നി​​ര​​ക്ഷാ​​സേ​​ന നി​​യോ​​ഗി​​ക്കും. പ്ര​​ധാ​​ന​​പ​​ന്ത​​ലി​​ല്‍ 15,000 പേ​​ര്‍​ക്ക് ഇ​​രി​​പ്പി​​ട സൗ​​ക​​ര്യ​​മൊ​​രു​​ക്കും. ഉ​​ദ്ഘാ​​ട​​ന ച​​ട​​ങ്ങ് വീ​​ക്ഷി​​ക്കാ​​ന്‍ ന​​ഗ​​ര​​ത്തി​​ല്‍ വി​​വി​​ധ സ്ഥ​​ല​​ങ്ങ​​ളി​​ല്‍ എ​​ല്‍​ഇ​​ഡി വോ​​ളു​​ക​​ള്‍ സ്ഥാ​​പി​​ക്കും. ശു​​ചി​​ത്വ​​മി​​ഷ​​നും ന​​ഗ​​ര​​സ​​ഭ​​യും ഹ​​രി​​ത​​ക​​ര്‍​മ​​സേ​​ന​​യും ചേ​​ര്‍​ന്ന് പ്ര​​ത്യേ​​ക ആ​​ക്‌​​ഷ​​ന്‍ പ്ലാ​​ന്‍ ത​​യാ​​റാ​​ക്കി ശു​​ചീ​​ക​​ര​​ണ ന​​ട​​പ​​ടി​​ക​​ള്‍ സ്വീ​​ക​​രി​​ക്കും. സ​​ര്‍​ക്കാ​​ര്‍ - സ്വ​​കാ​​ര്യ ആം​​ബു​​ല​​ന്‍​സ് സേ​​വ​​ന​​മു​​ണ്ടാ​​കും. മെ​​ഡി​​ക്ക​​ല്‍ കോ​​ള​​ജി​​ല്‍ നി​​ന്നു​​ള്ള ഡോ​​ക്ട​​ര്‍​മാ​​രു​​ടെ സം​​ഘ​​വു​​മു​​ണ്ട്. ജി​​ല്ല​​യി​​ല്‍ നി​​ന്ന് 50,000 കു​​ടും​​ബ​​ശ്രീ പ്ര​​വ​​ര്‍​ത്ത​​ക​​ര്‍ പ​​ങ്കാ​​ളി​​ക​​ളാ​​കും.

വൈ​​ക്കം ബീ​​ച്ചി​​ലെ പ്ര​​ധാ​​ന വേ​​ദി​​യി​​ലും ന​​ഗ​​ര​​ത്തി​​ലും ന​​ട​​ക്കു​​ന്ന പ്ര​​വ​​ര്‍​ത്ത​​ന​​ങ്ങ​​ള്‍ മ​​ന്ത്രി​​മാ​​ര്‍ നേ​​രി​​ട്ടെ​​ത്തി വി​​ല​​യി​​രു​​ത്തി. അ​​വ​​ലോ​​ക​​ന യോ​​ഗ​​ത്തി​​ല്‍ ചീ​​ഫ് വി​​പ്പ് ഡോ. ​​എ​​ന്‍. ജ​​യ​​രാ​​ജ്, സി.​​കെ. ആ​​ശ എം​​എ​​ല്‍​എ, ജി​​ല്ലാ പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് കെ.​​വി. ബി​​ന്ദു, ന​​ഗ​​ര​​സ​​ഭാ​​ധ്യ​​ക്ഷ രാ​​ധി​​ക ശ്യാം, ​​വൈ​​ക്കം വി​​ശ്വ​​ന്‍, സാം​​സ്‌​​കാ​​രി​​ക വ​​കു​​പ്പു സെ​​ക്ര​​ട്ട​​റി മി​​നി ആ​​ന്‍റ​​ണി, ജി​​ല്ലാ ക​​ള​​ക്ട​​ര്‍ പി.​​കെ. ജ​​യ​​ശ്രീ, ജി​​ല്ലാ പോ​​ലീ​​സ് ചീ​​ഫ് കെ. ​​കാ​​ര്‍​ത്തി​​ക്, വൈ​​ക്കം എ​​സി​​പി ന​​കു​​ല്‍ ദേ​​ശ്മു​​ഖ്, ച​​ല​​ച്ചി​​ത്ര അ​​ക്കാ​​ദ​​മി സെ​​ക്ര​​ട്ട​​റി സി. ​​അ​​ജോ​​യ്, ആ​​ര്‍​ഡി​​ഒ പി.​​ജി. രാ​​ജേ​​ന്ദ്ര ബാ​​ബു , ത​​ഹ​​സി​​ല്‍​ദാ​​ര്‍ ടി.​​എ​​ന്‍ . വി​​ജ​​യ​​ന്‍, വി​​വി​​ധ വ​​കു​​പ്പ് ഉ​​ദ്യോ​​ഗ​​സ്ഥ​​ര്‍ എ​​ന്നി​​വ​​ര്‍ പ​​ങ്കെ​​ടു​​ത്തു.