അ​റു​നൂ​റ്റി​മം​ഗ​ലം കു​രി​ശു​മ​ല​ക​യ​റ്റ​ത്തി​നു വി​ശ്വാ​സി​ക​ളു​ടെ വ​ന്‍​തി​ര​ക്ക്
Friday, March 24, 2023 10:59 PM IST
ക​​ടു​​ത്തു​​രു​​ത്തി: അ​​റു​​നൂ​​റ്റി​​മം​​ഗ​​ലം സെ​​ന്‍റ് തോ​​മ​​സ് മ​​ല​​ക​​യ​​റ്റ പ​​ള്ളി​​യി​​ല്‍ ന​​ട​​ന്ന കു​​രി​​ശി​​ന്‍റെ വ​​ഴി​​യി​​ല്‍ വി​​ശ്വാ​​സി​​ക​​ളു​​ടെ വ​​ന്‍​തി​​ര​​ക്ക്. നാ​​ല്‍​പ​​താം വെ​​ള്ളി​​ക്കു ത​​ലേ​​വെ​​ള്ളി​​യാ​​ഴ്ച​​യാ​​യ ഇ​​ന്ന​​ലെ ന​​ട​​ന്ന കു​​രി​​ശു​​മ​​ല​​ക​​യ​​റ്റ​​ത്തി​​ല്‍ നൂ​​റു​​ക​​ണ​​ക്കി​​ന് വി​​ശ്വാ​​സി​​ക​​ളാ​​ണ് മ​​ല​​ക​​യ​​റി​​യ​​ത്.
മ​​ല​​യ​​ടി​​വാ​​ര​​ത്തി​​ലെ വി​​ശു​​ദ്ധ അ​​ന്തോ​​നീ​​സി​​ന്‍റെ കു​​രി​​ശു​​പ​​ള്ളി​​യി​​ല്‍​നി​​ന്നു​​മാ​​ണ് മ​​ല​​മു​​ക​​ളി​​ലേ​​ക്ക് കു​​രി​​ശി​​ന്‍റെ വ​​ഴി ന​​ട​​ന്ന​​ത്. തു​​ട​​ര്‍​ന്നു മ​​ല​​മു​​ക​​ളി​​ലെ ക​​പ്പേ​​ള​​യി​​ല്‍ ഫാ. ​​ജോ​​ബി കു​​ടി​​ലി​​ല്‍ വി​​ശു​​ദ്ധ കു​​ര്‍​ബാ​​ന​​യ​​ര്‍​പ്പി​​ച്ചു സ​​ന്ദേ​​ശം ന​​ല്‍​കി. വ​​ലി​​യ​​നോ​​മ്പി​​ലെ വെ​​ള്ളി​​യാ​​ഴ്ച​​ക​​ളി​​ല്‍ നൂ​​റു​​ക​​ണ​​ക്കി​​ന് വി​​ശ്വാ​​സി​​ക​​ളാ​​ണ് മ​​ല​​ക​​യ​​റ്റ പ​​ള്ളി​​യി​​ല്‍ കു​​രി​​ശു​​മ​​ല ക​​യ​​റാ​​നെ​​ത്തു​​ന്ന​​ത്.
ഈ ​​വ​​ര്‍​ഷ​​ത്തെ നാ​​ല്‍​പ​​താം വെ​​ള്ളി തി​​രു​​ക്ക​​ര്‍​മ​​ങ്ങ​​ള്‍ 30, 31 തീ​​യ​​തി​​ക​​ളി​​ലാ​​ണ് ന​​ട​​ക്കു​​ന്ന​​ത്. നോ​​മ്പി​​ലെ എ​​ല്ലാ ദി​​വ​​സ​​വും രാ​​വി​​ലെ​​യും വൈ​​കു​​ന്നേ​​ര​​വും ഇ​​വി​​ടെ കു​​രി​​ശി​​ന്‍റെ വ​​ഴി ന​​ട​​ക്കും. നോ​​മ്പി​​ലെ എ​​ല്ലാ വെ​​ള്ളി​​യാ​​ഴ്ച​​യും വൈ​​കു​​ന്നേ​​രം 4.30 ന് ​​കു​​രി​​ശി​​ന്‍റെ വ​​ഴി​​യും മ​​ല​​മു​​ക​​ളി​​ല്‍ വി​​ശു​​ദ്ധ കു​​ര്‍​ബാ​​ന​​യു​​മു​​ണ്ടാ​​യി​​രി​​ക്കു​​മെ​​ന്ന് വി​​കാ​​രി ഫാ. ​​അ​​ഗ​​സ്റ്റി​​ന്‍ വ​​രി​​ക്ക​​മാ​​ക്കി​​ല്‍ അ​​റി​​യി​​ച്ചു.