വൈക്കം: വൈക്കം സത്യഗ്രഹത്തിന്റെ ശതാബ്ദി വാർഷിക ആഘോഷങ്ങളുടെ ഭാഗമായി വൈക്കത്ത് എഐസിസി പ്രസിഡന്റ് മല്ലികാർജുന ഖാർഗെ പങ്കെടുക്കുന്ന മഹാസമ്മേളനത്തിൽ 300 കോൺഗ്രസ് സേവാദൾ വോളണ്ടിയേഴ്സിനെ അണിനിരത്തുവാൻ യോഗം തീരുമാനിച്ചു.
വൈക്കം സത്യഗ്രഹ ആഘോഷ സ്വാഗതസംഘം ഓഫീസിൽ നടന്ന യോഗത്തിൽ ജില്ലാ പ്രസിഡന്റ് പി.എസ്. പ്രതീഷ് അധ്യക്ഷത വഹിച്ചു. കെപിസിസി അംഗം മോഹൻ ഡി. ബാബു ഉദ്ഘാടനം ചെയ്തു.
ബ്ലോക്ക് പ്രസിഡന്റ് അക്കരപ്പാടം ശശി, അബ്ദുൾസലാം റാവുത്തർ, ബി. അനിൽകുമാർ, എ. സനീഷ്കുമാർ, ജയ് ജോൺ, പി.കെ. ജയപ്രകാശ്, ഇടവട്ടം ജയകുമാർ, കെ.ബി. അനിൽകുമാർ, കെ.എം. പ്രീത, ഡി.ടി. പ്രണീത്, വർഗീസ് പുത്തൻചിറ, എം.കെ. മഹേശ്വൻ, മറഡോണ, ശ്രീകാന്ത് വാസു, ജോൺ ജോസഫ്, വി. ദാസ്, ലത തുടങ്ങിയവർ പ്രസംഗിച്ചു.