ല​ഹ​രി​ക്കെ​തി​രേ ര​ണ്ടു കി​ലോ​മീ​റ്റ​ര്‍ നീ​ള​മു​ള്ള പോ​സ്റ്റ​റു​മാ​യി സി​എം​എ​സ് കോ​ള​ജ്
Friday, March 24, 2023 11:41 PM IST
കോ​ട്ട​യം: ല​ഹ​രി​ക്കെ​തി​രേ​യു​ള്ള പോ​രാ​ട്ട​ത്തി​ന്‍റെ ഭാ​ഗ​മാ​യി കോ​ട്ട​യം സി​എം​എ​സ് കോ​ള​ജ് നാ​ഷ​ണ​ല്‍ സ​ര്‍വീ​സ് സ്‌​കീ​മി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ര​ണ്ട് കി​ലോ​മീ​റ്റ​ര്‍ നീ​ള​ത്തി​ല്‍ ല​ഹ​രി വി​രു​ദ്ധ പോ​സ്റ്റ​ര്‍ നി​ര്‍മി​ച്ചു. എ​ന്‍എ​സ്എ​സ് സം​സ്ഥാ​ന ഓ​ഫീ​സ​ര്‍ ഡോ.​ആ​ര്‍.​എ​ന്‍. അ​ന്‍സാ​ര്‍ പോ​സ്റ്റ​റി​ന്‍റെ പ്ര​കാ​ശ​നം ന​ട​ത്തി. എം​ജി യൂ​ണി​വേ​ഴ്‌​സി​റ്റി എ​ന്‍എ​സ്എ​സ് പ്രോ​ഗ്രാം കോ​ഓ​ര്‍ഡി​നേ​റ്റ​ര്‍ ഡോ. ​ഇ. എ​ന്‍. ശി​വ​ദാ​സ​ന്‍, പ്രി​ന്‍സി​പ്പ​ല്‍ ഡോ. ​വ​ര്‍ഗീ​സ് സി. ​ജോ​ഷ്വാ, ജി​ല്ലാ സാ​മൂ​ഹ്യ​നീ​തി വ​കു​പ്പ് ഓ​ഫീ​സ​ര്‍ വി.​എ. ഷം​നാ​ദ്, എ​ക്‌​സൈ​സ് ഇ​ന്‍സ്പെ​ക്ട​ര്‍ പി.​എം. ചെ​റി​യാ​ന്‍, പ്രോ​ഗ്രാം ഓ​ഫീ​സ​ര്‍ ഡോ. ​കെ.​ആ​ര്‍. അ​ജീ​ഷ്, ഡോ. ​അ​മൃ​ത റി​നു ഏ​ബ്ര​ഹാം, വോ​ള​ന്‍റി​യ​ര്‍ ലീ​ഡ​ര്‍ ശ്രീ​ജി​ത്ത് എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.
ഇ​ന്ത്യ​യി​ലെ​ത​ന്നെ ഏ​റ്റ​വും നീ​ളം കൂ​ടി​യ ല​ഹ​രി​ക്കെ​തി​രേ​യു​ള്ള പോ​സ്റ്റ​ര്‍ ലിം​ക ബു​ക്ക് ഓ​ഫ് റെ​ക്കോ​ര്‍ഡ്‌​സി​ന്‍റെ പ​രി​ഗ​ണ​ന​യി​ലാ​ണ്. വി​ദ്യാ​ര്‍ഥി​ക​ള്‍ വ​ര​ച്ച ഏ​ഴാ​യി​രം ചെ​റി​യ പോ​സ്റ്റ​റു​ക​ള്‍ ചേ​ര്‍ത്താ​ണ് ര​ണ്ട് കി​ലോ​മീ​റ്റ​ര്‍ നീ​ള​മു​ള്ള പോ​സ്റ്റ​ര്‍ നി​ര്‍മി​ച്ച​ത്.