ജീവനെടുത്തത് സംരക്ഷിക്കേണ്ടവൻതന്നെ
Friday, March 24, 2023 11:56 PM IST
കോ​​ട്ട​​യം: ര​​ണ്ട് പെ​​ണ്‍​മ​​ക്ക​​ളും വി​​വാ​​ഹം ക​​ഴി​​ച്ചു പോ​​യ​​തി​​നാ​​ല്‍ സം​​ര​​ക്ഷി​​ക്കേ​​ണ്ട​​യാ​​ളാ​​ണു പ​​ണ​​ത്തി​​നു വേ​​ണ്ടി ക്രൂ​​ര കൊ​​ല​​പാ​​ത​​കം ചെ​​യ്ത​​തെ​​ന്ന് അ​​രു​​ണ്‍ ശ​​ശി​​ക്ക് വ​​ധ​​ശി​​ക്ഷ വി​​ധി​​ച്ച കോ​​ട​​തി നി​​രീ​​ക്ഷി​​ച്ചു.
പി​​തൃ​​സ​​ഹോ​​ദ​​രി​​യെ​​യും ഭ​​ര്‍​ത്താ​​വി​​നെ​​യും സം​​ര​​ക്ഷി​​ക്കേ​​ണ്ട ബാ​​ധ്യ​​ത പ്ര​​തി​​ക്കു​​ണ്ടാ​​യി​​രു​​ന്നു. പ​​ണ​​ത്തി​​നാ​​യി ക്രൂ​​ര​​ത ചെ​​യ്തു. പ​​ണ​​ത്തി​​നു​​വേ​​ണ്ടി എ​​ന്തും ചെ​​യ്യു​​ന്ന​​യാ​​ളാ​​ണു പ്ര​​തി​​യെ​​ന്ന് മ​​റ്റ് പ്ര​വൃ‍​ത്തി​​ക​​ളി​​ല്‍​നി​​ന്നു വ്യ​​ക്ത​​മാ​​ണ്. പ്ര​​തി​​ക്കു മ​​നഃ​​പ​​രി​​വ​​ര്‍​ത്ത​​നു​​ണ്ടാ​​കു​​മെ​​ന്ന് കോ​​ട​​തി ക​​രു​​തു​​ന്നി​​ല്ല.
സ​​മാ​​ന​​മാ​​യ കു​​റ്റം ചെ​​യ്യു​​ന്ന​​വ​​ര്‍​ക്കു​​ള്ള താ​​ക്കീ​​താ​​വ​​ണം വി​​ധി​​യെ​​ന്നും കോ​​ട​​തി പ​​റ​​ഞ്ഞു. കോ​​ട്ട​​യം അ​​ഡീ​​ഷ്ണ​​ല്‍ ഡി​​സ്ട്രി​​ക്‌​ട് ആ​​ന്‍​ഡ് സെ​​ഷ​​ന്‍​സ് (സ്‌​​പെ​​ഷ​​ല്‍ കോ​​ട​​തി-​​ര​​ണ്ട്) ജ​​ഡ്ജി ജെ. ​​നാ​​സ​​റാ​​ണു വി​​ധി പ്ര​​സ്താ​​വി​​ച്ച​​ത്.

നി​​ര്‍​വി​​കാ​​ര​​നാ​യി അ​രു​ൺ

ശി​​ക്ഷ പ്ര​​തീ​​ക്ഷി​​ച്ച​​പോ​​ലെ​​യാ​​യി​​രു​​ന്നു അ​​രു​​ണി​​ന്‍റെ പെ​​രു​​മാ​​റ്റം. വി​​ധി​​യോ​​ട് നി​​ര്‍​വി​​കാ​​ര​​മാ​​യി പ്ര​​തി​​ക​​രി​​ച്ച അ​​രു​​ണ്‍ പി​​ന്നീ​​ട് ഒ​​പ്പ​​മു​​ള്ള പോ​​ലീ​​സു​​കാ​​രോ​​ട് ചി​​രി​​ച്ചു ത​​മാ​​ശ പ​​റ​​യു​​ന്നു​​ണ്ടാ​​യി​​രു​​ന്നു. കോ​​ട​​തി മു​​റി​​ക്കു​​ള്ളി​​ല്‍ ഏ​​റെ​​നേ​​രം ഇ​​രു​​ന്ന പ്ര​​തി മാ​​സ്‌​​ക് ധ​​രി​​ച്ചി​​രു​​ന്നി​​ല്ലെ​​ങ്കിലും പു​​റ​​ത്ത് ഇ​​റ​​ങ്ങി​​യ​​പ്പോ​​ള്‍ മാ​​സ്‌​​ക് ഉ​​പ​​യോ​​ഗി​​ച്ചു. കോ​​ട​​തി​​യി​​ല്‍​നി​​ന്നു റെ​​യി​​ല്‍​വേ സ്‌​​റ്റേ​​ഷ​​ന്‍ റോ​​ഡു​​വ​​രെ ര​​ണ്ടു പോ​​ലീ​​സു​​കാ​​ര്‍​ക്കൊ​​പ്പം ന​​ട​​ന്നു പോ​​യി. ഈ ​​സ​​മ​​യം ഒ​​രു​​കൈ​​യി​​ല്‍ കു​​പ്പി​​വെ​​ള്ളം ക​രു​തി​യി​രു​ന്നു. ഓ​​ട്ടോ​​റി​ക്ഷ​യി​​ല്‍ കെ​​എ​​സ്ആ​​ര്‍​ടി​​സി സ്റ്റാ​​ന്‍​ഡി​​ലെ​​ത്തി കെ​​എ​​സ്ആ​​ര്‍​ടി​​സി​ ബ​സി​ൽ തി​​രു​​വ​​ന​​ന്ത​​പു​​ര​​ത്തേ​​ക്ക് തി​​രി​​ച്ചു. അ​​ച്ഛ​​നും അ​​മ്മ​​യും മ​​രി​​ച്ച അ​​രു​​ണി​​ന് ഒ​രു സ​​ഹോ​​ദ​​രി മാ​​ത്ര​​മാ​​ണു​​ള്ള​​ത്.