"ശു​ദ്ധ​ജ​ല​ക്ഷാ​മം പ​രി​ഹ​രി​ക്കാ​ൻ ക​രു​ത​ലോ​ടെ വി​നി​യോ​ഗി​ക്ക​ണം'
Sunday, March 26, 2023 10:28 PM IST
കാ​ഞ്ഞി​ര​പ്പ​ള്ളി: ജ​ല​ല​ഭ്യ​ത അ​നു​സ​രി​ച്ച് അ​തു വി​നി​യോ​ഗി​ക്കാ​ൻ ത​യാ​റാ​യാ​ൽ മാ​ത്ര​മേ ശു​ദ്ധ​ജ​ല ക്ഷാ​മം പ​രി​ഹ​രി​ക്കാ​നാ​കൂ​യെ​ന്നു ജ​ല​വി​ഭ​വ​മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ൻ. അ​ഞ്ച​ലി​പ്പ​യി​ലെ സാം​സ്കാ​രി​ക​നി​ല​യം ഉ​ദ്ഘാ​ട​നം​ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി. ജ​ല​ത്തെ​ക്കു​റി​ച്ചു പു​തി​യ ത​ല​മു​റ​ക​ൾ​ക്ക് അ​റി​വു​ക​ൾ പ​ക​ർ​ന്നു ക​രു​ത​ലോ​ടെ മു​ന്നോ​ട്ടു​പോ​ക​ണം. മു​പ്പ​ത്ത​ഞ്ചോ നാ​ൽ​പ്പ​തോ വ​ർ​ഷം മു​ന്പ് അ​രു​വി​ക​ളി​ൽ​നി​ന്നു വ​രു​ന്ന വെ​ള്ളം നേ​രി​ട്ടു കൈ​ക്കു​മ്പി​ളി​ൽ കോ​രി​ക്കു​ടി​ക്കാ​വു​ന്ന സ്ഥി​തി ഉ​ണ്ടാ​യി​രു​ന്നു. അ​ത്ര ശു​ദ്ധ​മാ​യി​രു​ന്നു ജ​ലം. ഇ​ന്ന് അ​തു മാ​റി, വെ​ള്ളം ശു​ദ്ധീ​ക​രി​ച്ച് ഒ​രു ഉ​ത്പ​ന്ന​മാ​യി വീ​ടു​ക​ളി​ൽ എ​ത്തേ​ണ്ട സ്ഥി​തി വ​ന്നി​രി​ക്കു​ക​യാ​ണ​ന്നും റോ​ഷി അ​ഗ​സ്റ്റി​ൻ പ​റ​ഞ്ഞു. നാ​ട്ടു​കാ​രു​ടെ നി​വേ​ദ​നം ക​ണ​ക്കി​ലെ​ടു​ത്ത് അ​ഞ്ച​ലി​പ്പ​യി​ലെ കു​ളി​ക്ക​ട​വ് നി​ർ​മാ​ണ​ത്തി​നു ഫ​ണ്ട് അ​നു​വ​ദി​ക്കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.
ചീ​ഫ് വി​പ്പ് ഡോ. ​എ​ൻ. ജ​യ​രാ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വാ​ർ​ഡം​ഗം റി​ജോ വാ​ളാ​ന്ത​റ ആ​മു​ഖ പ്ര​ഭാ​ഷ​ണം ന​ട​ത്തി. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ആ​ര്‍. ത​ങ്ക​പ്പ​ന്‍, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ജി​ത ര​തീ​ഷ്, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ജെ​സി ഷാ​ജ​ന്‍, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ ജോ​ളി മ​ടു​ക്ക​ക്കു​ഴി, ടി.​ജെ. മോ​ഹ​ന​ൻ, ഷ​ക്കീ​ല ന​സീ​ർ, വി​മ​ല ജോ​സ​ഫ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
കാ​ഞ്ഞി​ര​പ്പ​ള്ളി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തും ഗ്രാ​മ​പ​ഞ്ചാ​യ​ത്തും സം​യു​ക്ത​മാ​യാ​ണ് അ​ഞ്ചി​ലി​പ്പ​യി​ൽ സാം​സ്കാ​രി​ക​നി​ല​യം നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്. 1200ല്‍​പ്പ​രം ച​തു​ര​ശ്ര​യ​ടി വി​സ്തീ​ർ​ണ​ത്തി​ല്‍‍ 200 ആ​ളു​ക​ൾ​ക്ക് ഉ​പ​യോ​ഗി​ക്കാ​വു​ന്ന ത​ര​ത്തി​ല്‍ വാ​ഹ​ന പാ​ർ​ക്കിം​ഗ് സൗ​ക​ര്യം ഉ​ൾ​പ്പെ​ടെ​യു​ള്ള കെ​ട്ടി​ടം 20 ല​ക്ഷം രൂ​പ മു​ട​ക്കി​യാ​ണ് നി​ർ​മി​ച്ച​ത്.
ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് 11 ല​ക്ഷ​വും ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഒ​മ്പ​തു ലക്ഷം രൂ​പ​യു​മാ​ണ് പ​ദ്ധ​തി​ക്കാ​യി ചെ​ല​വി​ട്ട​ത്.