പ്ര​തി​ഭാ സം​ഗ​മം സംഘടിപ്പിച്ചു
Monday, March 27, 2023 12:16 AM IST
വൈ​​ക്കം: വെ​​ച്ചൂ​​ർ പ​​ഞ്ചാ​​യ​​ത്തി​​ന്‍റെ ആ​​ഭി​​മു​​ഖ്യ​​ത്തി​​ൽ പ്ര​​തി​​ഭാ സം​​ഗ​​മം ആ​​ദ​​ര​​വ് -2023 സം​​ഘ​​ടി​​പ്പി​​ച്ചു. ബ​​ണ്ട് റോ​​ഡ് വ്യാ​​പാ​​ര​​ഭ​​വ​​ൻ ഹാ​​ളി​​ൽ പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് കെ.​​ആ​​ർ. ഷൈ​​ല കു​​മാ​​റി​​ന്‍റെ അ​​ധ്യ​​ക്ഷ​​ത​​യി​​ൽ ന​​ട​​ന്ന പ്ര​​തി​​ഭാ​​സം​​ഗ​​മം കേ​​ര​​ള റ​​ബ​​ർ ബോ​​ർ​​ഡ് ലി​​മി​​റ്റ​​ഡ് സി​​എം​​ഡി ഷീ​​ലാ തോ​​മ​​സ് ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു.
വെ​​ച്ചൂ​​ർ പ​​ഞ്ചാ​​യ​​ത്ത് പ​​രി​​ധി​​യി​​ൽ എ​​സ്എ​​സ്എ​​ൽ​സി, ​പ്ല​​സ് ടു ​​പ​​രീ​​ക്ഷ​​ക​​ളി​​ൽ ഫു​​ൾ എ​​പ്ല​​സ് നേ​​ടി​​യ​​വ​​രേ​​യും വി​​വി​​ധ കോ​​ഴ്സു​​ക​​ളി​​ൽ റാ​​ങ്ക് ക​​ര​​സ്ഥ​​മാ​​ക്കി​​യ​​വ​​ര​​യും വി​​വി​​ധ മേ​​ഖ​​ല​​ക​​ളി​​ൽ ക​​ഴി​​വ് തെ​​ളി​​യി​​ച്ച​​വ​​രെ​​യും ഷീ​​ലാ​​തോ​​മ​​സ് ഉ​​പ​​ഹാ​​രം ന​​ൽ​​കി അ​​നു​​മോ​​ദി​​ച്ചു.
വെ​​ച്ചൂ​​ർ പ​​ഞ്ചാ​​യ​​ത്ത് വൈ​​സ് പ്ര​​സി​​ഡ​​ന്‍റ് ബി​​ൻ​​സി​ ജോ​​സ​​ഫ്, പ​​ഞ്ചാ​​യ​​ത്ത് സ്റ്റാ​​ൻ​​ഡിം​​ഗ് ക​​മ്മി​​റ്റി ചെ​​യ​​ർ​​മാ​​ൻ​​മാ​​രാ​​യ പി.​​കെ. മ​​ണി​​ലാ​​ൽ, സോ​​ജി​ ജോ​​ർ​​ജ്, തി​​ര​​ക്ക​​ഥാ​​കൃ​​ത്ത് എം.​​സി​​ന്ധു​​രാ​​ജ്, ച​​ല​​ച്ചി​​ത്ര ന​​ട​​ൻ ഹ​​രി​​കൃ​​ഷ്ണ​​ൻ, ഡോ. ​​അ​​രു​​ൺ ബ്രി​​ട്ടോ, വി.​​ആ​​ർ. രാ​​ജീ​​വ്, രാ​​ജേ​​ഷ് മോ​​ഹ​​ൻ, ക​​ലാ​​ഭ​​വ​​ൻ ചാ​​ക്കോ​​ച്ച​​ൻ, ബ്ലോ​​ക്ക് പ​​ഞ്ചാ​​യ​​ത്ത് അം​​ഗ​​ങ്ങ​​ളാ​​യ വീ​​ണ​ അ​​ജി, എ​​സ്. മ​​നോ​​ജ്കു​​മാ​​ർ , പ​​ഞ്ചാ​​യ​​ത്ത് അം​​ഗ​​ങ്ങ​​ളാ​​യ ബി​​ന്ദു​​രാ​​ജു, സ്വ​​പ്ന ​മ​​നോ​​ജ് തു​​ട​​ങ്ങി​​യ​​വ​​ർ സം​​ബ​​ന്ധി​​ച്ചു.