ആര്‍ദ്രകേരളം കോട്ടയം ജില്ലാതല പുരസ്‌കാരം മാഞ്ഞൂര്‍ പഞ്ചായത്തിന്
Monday, March 27, 2023 12:16 AM IST
ക​​ടു​​ത്തു​​രു​​ത്തി: ആ​​രോ​​ഗ്യ മേ​​ഖ​​ല​​യി​​ല്‍ മി​​ക​​ച്ച പ്ര​​വ​​ര്‍​ത്ത​​ന​​ങ്ങ​​ള്‍ ന​​ട​​ത്തി​​യ ത​​ദ്ദേ​ശ സ്വ​​യം​​ഭ​​ര​​ണ സ്ഥാ​​പ​​ന​​ങ്ങ​​ള്‍​ക്കു​​ള്ള ആ​​ര്‍​ദ്ര​​കേ​​ര​​ളം കോ​​ട്ട​​യം ജി​​ല്ലാ​​ത​​ല പു​​ര​​സ്‌​​കാ​​രം മാ​​ഞ്ഞൂ​​ര്‍ പ​​ഞ്ചാ​​യ​​ത്തി​​ന്. ജി​​ല്ല​​യി​​ല്‍ ഒ​​ന്നാം സ്ഥാ​​ന​​മാ​​ണ് മാ​​ഞ്ഞൂ​​ര്‍ പ​​ഞ്ചാ​​യ​​ത്തി​​ന് ല​​ഭി​​ച്ച​​ത്. ന​​വ​​കേ​​ര​​ളം ക​​ര്‍​മ​​പ​​ദ്ധ​​തി​​യു​​ടെ ഭാ​​ഗ​​മാ​​യു​​ള്ള ആ​​ര്‍​ദ്രം മി​​ഷ​​ന്‍ പ്ര​​വ​​ര്‍​ത്ത​​ന​​ങ്ങ​​ളു​​ടെ പ​​ശ്ചാ​​ത്ത​​ല​​ത്തി​​ലാ​​ണ് ആ​​രോ​​ഗ്യ​​മേ​​ഖ​​ല​​യി​​ല്‍ മി​​ക​​ച്ച പ്ര​​വ​​ര്‍​ത്ത​​നം ന​​ട​​ത്തി​​യാ​​ണ് മാ​​ഞ്ഞൂ​​ര്‍ ജി​​ല്ല​​യി​​ല്‍ ഒ​​ന്നാം സ​​മ്മാ​​ന​​ന​​ര്‍​ഹ​​മാ​​യ​​ത്. 2021 - 22 വ​​ര്‍​ഷം 67,38,607 രൂ​​പ ശു​​ചി​​ത്വ മേ​​ഖ​​ല​​യി​​ലും 26,17,625രൂ​​പ ആ​​രോ​​ഗ്യ മേ​​ഖ​​ല​​യ്ക്കും പ​​ദ്ധ​​തി​​യു​​ടെ ഭാ​​ഗ​​മാ​​യി ചെ​ല​​വ​​ഴി​​ച്ചാ​​ണ് മാ​​ഞ്ഞൂ​​ര്‍ പ​​ഞ്ചാ​​യ​​ത്ത് ഈ ​​നേ​​ട്ടം കൈ​​വ​​രി​​ച്ച​​ത്.
പ​​ഞ്ചാ​​യ​​ത്തി​​ലെ കു​​റു​​പ്പ​​ന്ത​​റ കു​​ടും​​ബാ​​രോ​​ഗ്യ കേ​​ന്ദ്രം രാ​​ജ്യ​​ത്തെ ഏ​​റ്റ​​വും മി​​ക​​ച്ച പ്രാ​​ഥ​​മി​​കാ​​രോ​​ഗ്യ കേ​​ന്ദ്ര​​ങ്ങ​​ളു​​ടെ ഗു​​ണ​​നി​​ല​​വാ​​ര പ​​ട്ടി​​ക​​യി​​ല്‍ ഇ​​ടം നേ​​ടു​​ക​​യും സം​​സ്ഥാ​​ന സ​​ര്‍​ക്കാ​​രി​​ന്‍റെ കേ​​ര​​ള അ​​ക്ര​​ഡി​​റ്റേ​​ഷ​​ന്‍ സ്റ്റാ​​ന്‍​ഡേ​​ര്‍​ഡ്സ് ഫോ​​ര്‍ ഹോ​​സ്പി​​റ്റ​​ല്‍ സ​​ര്‍​ട്ടി​​ഫി​​ക്ക​​റ്റും അ​​വാ​​ര്‍​ഡും ല​​ഭി​​ച്ച​​തി​​ന് പി​​ന്നാ​​ലെ പ​​ഞ്ചാ​​യ​​ത്തി​​ന് ആ​​ര്‍​ദ്ര​​കേ​​ര​​ള പു​​ര​​സ്‌​​കാ​​ര​​വും ല​​ഭി​​ച്ച​​ത് വ​​ന്‍​നേ​​ട്ട​​മാ​​യി.
ത​​ദ്ദേ​​ശ​​സ്വ​​യം​​ഭ​​ര​​ണ സ്ഥാ​​പ​​ന​​ങ്ങ​​ള്‍ ആ​​രോ​​ഗ്യ​​മേ​​ഖ​​ല​​യി​​ല്‍ ചെ​​ല​​വ​​ഴി​​ച്ച തു​​ക, സാ​​ന്ത്വ​​ന പ​​രി​​ച​​ര​​ണ പ​​രി​​പാ​​ടി​​ക​​ള്‍, കാ​​യ​​ക​​ല്‍​പ, മ​​റ്റു ആ​​രോ​​ഗ്യ മേ​​ഖ​​ല​​യു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട പ്ര​​വ​​ര്‍​ത്ത​​ന​​ങ്ങ​​ള്‍, ജ​​ന​​കീ​​യ പ​​ങ്കാ​​ളി​​ത്തം എ​​ന്നി​​വ പ​​രി​​ഗ​​ണി​​ച്ചാ​​ണ് പു​​ര​​സ്‌​​കാ​​ര​​ത്തി​​ന് തെ​​ര​​ഞ്ഞെ​​ടു​​ത്തി​​രി​​ക്കു​​ന്ന​​ത്.