കടുത്തുരുത്തി: കേരള കോണ്‍ഗ്രസ് കടുത്തുരുത്തി മണ്ഡലം നേതൃയോഗവും തെരഞ്ഞെടുപ്പും നടന്നു. മണ്ഡലം പ്രസിഡന്റ് ജോണി കണിവേലിയുടെ അധ്യക്ഷതയില്‍ നടന്ന യോഗം മോന്‍സ് ജോസഫ് എംഎല്‍എ ഉദ്ഘാടനം ചെയ്തു.
അന്തരിച്ച ആപ്പാഞ്ചിറ പൊന്നപ്പനെ അനുസ്മരിച്ചുകൊണ്ട് നടന്ന യോഗത്തില്‍ കേരള കോണ്‍ഗ്രസ് ഉന്നതാധികാര സമിതിയംഗം മാഞ്ഞൂര്‍ മോഹന്‍കുമാര്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി സ്റ്റീഫന്‍ പാറാവേലി, ആയാംകുടി വാസുദേവന്‍ നമ്പൂതിരി, ജോസ് വഞ്ചിപ്പുര, സെബാസ്റ്റ്യന്‍ കോച്ചേരി, ജോസ് ജെയിംസ് നിലപ്പനകൊല്ലി, സേവ്യര്‍ കരോട്, കെ.കെ. ചാക്കോ പനങ്കല, ജോസ് മാളിയേക്കല്‍, സണ്ണി പുലിയിരിക്കുംത്തടം, പി.സി. ബേബി, അരുണ്‍ പുഞ്ചയില്‍, മാമച്ചന് നിലപ്പന, ജോസ്മോന് മാളിയേക്കല്‍, ജോയി വഞ്ചിപ്പുര തുടങ്ങിയവര്‍ പ്രസംഗിച്ചു.
ഭാരവാഹികളായി ജോണി കണിവേലില്‍ - മണ്ഡലം പ്രസിഡന്റ്, തോമസ് വടക്കേപറമ്പില്‍ - ഓഫീസ് ചാര്‍ജ് സെക്രട്ടറി, ജിന്‍സ് വഞ്ചിപുര, ജോണ്സന് മത്താങ്കരി, സണ്ണി കരിക്കോട്ടില്‍ വൈസ് പ്രസിഡന്റുമാര്‍, ജോയ്മോന് ഒറ്റയില്‍ - ട്രഷറര്‍, പിസി ജോസഫ് പന്തിരുപ്പറയില്, സജീവ് തൊട്ടിപ്പറമ്പില്‍ - സെക്രട്ടറിമാര്‍ എന്നിവരെ തെരഞ്ഞെടുത്തു.