ഭ​ര​ണ​ങ്ങാ​നം മേ​രി​ഗി​രി​യി​ൽ ര​ക്ത​ദാ​ന ക്യാ​ന്പ്
Monday, March 27, 2023 11:30 PM IST
ഭ​ര​ണ​ങ്ങാ​നം: മേ​രി​ഗി​രി ആ​ശു​പ​ത്രി​യി​ൽ പ്ലാ​റ്റി​നം ജൂ​ബി​ലി ര​ക്ത​ദാ​ന ക്യാ​മ്പ് ന​ട​ത്തി. മാ​ണി സി. ​കാ​പ്പ​ൻ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ഡോ​ക്ട​ർ​മാ​ർ, ന​ഴ്‌​സു​മാ​ർ, സി​സ്റ്റ​ർ​മാ​ർ തു​ട​ങ്ങി ആ​ശു​പ​ത്രി​യി​ലെ വി​വി​ധ സ്റ്റാ​ഫ്‌ അം​ഗ​ങ്ങ​ളി​ൽ​നി​ന്ന് 75 പേ​ർ ര​ക്ത​ദാ​ന​ത്തി​നാ​യി പേ​ര് ന​ൽ​കി. ഇ​വ​ർ ഈ ​ജൂ​ബി​ലി വ​ർ​ഷ​ത്തി​ൽ ര​ക്ത​ദാ​നം ന​ട​ത്തും. ആ​ദ്യ​ദി​നം 20 പേ​രു​ടെ ര​ക്തം സ്വീ​ക​രി​ച്ചു. ആ​ശു​പ​ത്രി മെ​ഡി​ക്ക​ൽ സൂപ്ര​ണ്ട് ഡോ. ​എം.​പി. മാ​ത്യു, ഭ​ര​ണ​ങ്ങാ​നം പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്‍റ് ലി​സി സ​ണ്ണി, പാ​ലാ ബ്ല​ഡ്‌ ഫോ​റം ജ​ന​റ​ൽ ക​ൺ​വീ​ന​ർ ഷി​ബു, ഫാ. ​സി​ബി പാ​റ​ടി​യി​ൽ, അ​ഡ്മി​നി​സ്ട്രേ​റ്റ​ർ സി​സ്റ്റ​ർ മി​നി തോ​മ​സ്, അ​സി​സ്റ്റ​ന്‍റ് അ​ഡ്മി​നി​സ്ട്രേ​റ്റ​ർ ജോ​സ്മി​ൻ മാ​ത്യു എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

ഒറ്റ​യീ​ട്ടി വ​ഴി ബ​സ് വേ​ണം

മം​ഗ​ള​ഗിരി: വാ​ഗ​മ​ൺ ക​ട്ട​പ്പ​ന റൂ​ട്ടി​ൽ സ​ർ​വീ​സ് ന​ട​ത്തു​ന്ന ഏ​താ​നും സ​ർ​വീ​സു​ക​ൾ മം​ഗ​ള​ഗി​രി -ഒ​റ്റയീ​ട്ടി വ​ഴി തി​രി​ച്ചു വി​ട​ണ​മെ​ന്നാ​ണ് പ്ര​ദേ​ശ​വാ​സി​ക​ളു​ടെ ആ​വ​ശ്യം. മൂ​ന്ന് കീ​ലോ​മീ​റ്റ​ർ ദൂരക്കു​റ​വു​മു​ണ്ട്. കെ​എ​സ്ആ​ർ​ടി​സി ഡി​പ്പോ​യി​ൽ നി​വേ​ദ​നം ന​ൽ​കി ബ​സി​നാ​യി കാ​ത്തി​രി​ക്കു​ക​യാ​ണ് നാ​ട്ടു​കാ​ർ.