കു​റ​വി​ല​ങ്ങാ​ട് പ​ള്ളി​യി​ല്‍ നാ​ല്പ​തു​മ​ണി ആ​രാ​ധന​യ്ക്ക് നാ​ളെ സ​മാ​പ​നം
Monday, March 27, 2023 11:30 PM IST
കു​റ​വി​ല​ങ്ങാ​ട്: മേ​ജ​ര്‍ ആ​ര്‍​ക്കി​എ​പ്പി​സ്‌​കോ​പ്പ​ല്‍ മ​ര്‍​ത്ത്മ​റി​യം ആ​ർ​ച്ച് ഡീ​ക്ക​ൻ തീ​ര്‍​ത്ഥാ​ട​ന ദേ​വാ​ല​യ​ത്തി​ലെ 40 മ​ണി ആ​രാ​ധ​ന​യ്ക്ക് നാ​ളെ സ​മാ​പ​നം. അ​നേ​കാ​യി​ര​ങ്ങ​ള്‍​ക്ക് പു​ത്ത​ന്‍ ആ​ത്മീ​യ​ത സ​മ്മാ​നി​ച്ചാ​ണ് ആ​രാ​ധ​ന ഇ​ന്ന് ര​ണ്ടാം​ദി​ന​ത്തി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ന്ന​ത്.
ഇ​ന്ന് രാ​വി​ലെ 5.30നും 6.30​നും 7.30നും ​വൈ​കു​ന്നേ​രം 7.30നും ​വി​ശു​ദ്ധ കു​ര്‍​ബാ​ന. 6.15ന് ​പൊ​തു​ആ​രാ​ധ​ന.
സ​മാ​പ​ന​ദി​ന​മാ​യ നാ​ളെ രാ​വി​ലെ 5.30, 6.30 എ​ന്നീ​സ​മ​യ​ങ്ങ​ളി​ല്‍ വി​ശു​ദ്ധ കു​ര്‍​ബാ​ന. 10ന് ​പാ​ലാ രൂ​പ​ത വി​കാ​രി മു​ഖ്യ​വി​കാ​രി ജ​ന​റാ​ള്‍ മോ​ൺ. ഡോ. ​ജോ​സ​ഫ് ത​ട​ത്തി​ലി​ന്‍റെ കാ​ര്‍​മി​ക​ത്വ​ത്തി​ല്‍ വി​ശു​ദ്ധ കു​ര്‍​ബാ​ന. തു​ട​ര്‍​ന്ന് ദി​വ്യ​കാ​രു​ണ്യ പ്ര​ദ​ക്ഷി​ണം.

ആ​സാ​ദി​ കാ അ​മൃ​ത് മ​ഹോ​ത്സ​വ്
ഗാ​ന്ധി​പ്ര​തി​മ ശി​ലാ​ന്യാ​സം 31ന്

​കു​റ​വി​ല​ങ്ങാ​ട്: ആ​സാ​ദി കാ ​അ​മ്യ​ത് മ​ഹോ​ത്സ​വി​ന്‍റെ ഭാ​ഗ​മാ​യി കു​റ​വി​ല​ങ്ങാ​ട് പ​ഞ്ചാ​യ​ത്ത് ബ​സ് സ്റ്റാ​ന്‍​ഡി​ല്‍ സ്ഥാ​പി​ക്കു​ന്ന പൂ​ര്‍​ണ​കാ​യ ഗാ​ന്ധി​പ്ര​തി​മ​യു​ടെ ശി​ലാ​ന്യാ​സം 31ന് ​ന​ട​ത്തും. 31ന് 4.30​ന് തോ​മ​സ് ചാ​ഴി​കാ​ട​ന്‍ എം​പി, മോ​ന്‍​സ് ജോ​സ​ഫ് എം​എ​ല്‍​എ എ​ന്നി​വ​ര്‍ ചേ​ര്‍​ന്ന് ശി​ലാ​ന്യാ​സം നി​ര്‍​വ​ഹി​ക്കു​മെ​ന്ന് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മി​നി മ​ത്താ​യി, പ്ര​തി​മ സ്ഥാ​പ​ക സ​മ​തി സെ​ക്ര​ട്ട​റി ഡോ. ​ജോ​സ് മാ​ത്യു എ​ന്നി​വ​ര്‍ അ​റി​യി​ച്ചു. പൊ​തു​ജ​ന​പ​ങ്കാ​ളി​ത്ത​ത്തോ​ടെ പ​ഞ്ചാ​ത്ത് ബ​സ് സ്റ്റാ​ന്‍​ഡി​ലാ​ണ് പ്ര​തി​മ​സ്ഥാ​പി​ക്കു​ന്ന​ത്.
ശി​ലാ​ന്യാ​സ സ​മ്മേ​ള​ന​ത്തി​ല്‍ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജോ​ണ്‍​സ​ണ്‍ പു​ളീ​ക്കി​ല്‍, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം നി​ര്‍​മ്മ​ല ജി​മ്മി, പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ല്‍​ഫോ​ന്‍​സ ജോ​സ​ഫ്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം പി.​സി കു​ര്യ​ന്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ക്കും.