പൂ​ഞ്ഞാ​റി​ല്‍ അ​ന​ധി​കൃ​ത പാ​റ​ഖ​ന​നം നി​ര്‍​ത്തി​വയ്പി​ച്ചു
Monday, March 27, 2023 11:30 PM IST
പൂ​ഞ്ഞാ​ര്‍: ന​ടു​ഭാ​ഗം വി​ല്ലേ​ജി​ല്‍ വെ​ട്ടി​പ്പ​റ​മ്പി​ന് സ​മീ​പം സ്വ​കാ​ര്യ​ഭൂ​മി​യി​ല്‍ ന​ട​ത്തി​വ​ന്ന അ​ന​ധി​കൃ​ത​ഖ​ന​നം ഡെ​പ്യൂ​ട്ടി ത​ഹ​സി​ല്‍​ദാ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ഇ​ട​പെ​ട്ട് നി​ര്‍​ത്തി​വയ്പി​ച്ചു. വ​ലി​യ​തോ​തി​ല്‍ പാ​റ​പൊ​ട്ടി​ച്ച് ക​ട​ത്തി​യ​ിരുന്നു. പ​ക​ല്‍​സ​മ​യ​ത്തും സ്‌​കൂ​ള്‍ സ​മ​യ​ത്തും അ​ട​ക്കം കോ​ള​നി റോ​ഡി​ലൂ​ടെ ടി​പ്പ​ര്‍​ലോ​റി​ക​ള്‍ ക​രി​ങ്ക​ല്ലു​മാ​യി പോ​കു​ന്ന​ത് സം​ബ​ന്ധി​ച്ച് ക​ള​ക്‌ടറേറ്റി​ല​ട​ക്കം ല​ഭി​ച്ച പ​രാ​തി​ക​ളെ തു​ട​ര്‍​ന്നാ​യി​രു​ന്നു ന​ട​പ​ടി.
വ​ലി​യൊ​രു പ്ര​ദേ​ശം നി​ര​ത്തു​ന്ന ജോ​ലി​ക​ളാ​ണ് ന​ട​ന്നു​വ​ന്ന​ത്. ഹി​റ്റാ​ച്ചി ഉ​പ​യോ​ഗി​ച്ച് വി​വി​ധ സ്ഥ​ല​ങ്ങ​ളി​ലാ​യി പാ​റ​ക​ള്‍ പൊ​ട്ടി​ച്ച് കൂ​ട്ടി​യ​നി​ല​യി​ലാ​യി​രു​ന്നു. അ​ധി​കൃ​ത​രെ​ത്തു​മ്പോ​ള്‍ ര​ണ്ടു ടി​പ്പ​ര്‍​ലോ​റി​ക​ളും ഒ​രു ഹി​റ്റാ​ച്ചി​യും സ്ഥ​ല​ത്തു​ണ്ടാ​യി​രു​ന്നു. അ​തേ​സ​മ​യം, ഇ​ത്ര​യും വ​ലി​യ നി​ര്‍​മാ​ണ​ജോ​ലി​ക​ള്‍​ക്ക് അ​നു​മ​തി ന​ല്കാ​ന്‍ പ​ഞ്ചാ​യ​ത്തി​ന് സാ​ധി​ക്കി​ല്ലെ​ന്നാ​ണ് ല​ഭി​ക്കു​ന്ന വി​വ​രം. ഡെ​പ്യൂ​ട്ടി ത​ഹ​സി​ല്‍​ദാ​ര്‍ മ​ഞ്ജു​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം പ​രി​ശോ​ധ​ന​ക​ള്‍​ക്ക് നേ​തൃ​ത്വം ന​ല്കി.