കാറും ബൈക്കും കൂട്ടിയിടിച്ചു യുവാവ് മരിച്ചു
Monday, March 27, 2023 11:33 PM IST
കാ​ഞ്ഞി​ര​പ്പ​ള്ളി: ദേ​ശീ​യ പാ​ത​യി​ൽ എ​കെ​ജെ​എം സ്കൂ​ളി​നു സ​മീ​പം കാ​റും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ചു ബൈ​ക്ക് യാ​ത്രി​ക​ൻ മ​രി​ച്ചു. കോ​ട്ട​യം ന​ട്ടാ​ശേ​രി ഞ​ണ്ടു​പ​റ​മ്പി​ൽ വേ​ണു​വി​ന്‍റെ മ​ക​ൻ അ​ന​ന്തു (20) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ വൈ​കു​ന്നേ​രം നാ​ലോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം.
മ​റ്റൊ​രു വാ​ഹ​ന​ത്തെ മ​റി​ക​ട​ക്കാ​നാ​യി വേ​ഗ​ത്തി​ൽ എ​തി​ർ​ദി​ശ​യി​ലൂ​ടെ ക​ട​ന്നു​വ​ന്ന ഇ​ന്നോ​വ കാ​ർ ബൈ​ക്കിൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നു ദൃ​ക്സാ​ക്ഷി​ക​ൾ പ​റ​ഞ്ഞു. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ കാ​റി​ന്‍റെ മു​ൻ​ഭാ​ഗം പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു. തെ​റി​ച്ചു​പോ​യ ബൈ​ക്ക് പി​ന്നാ​ലെ എ​ത്തി​യ കാ​റി​ലി​ടി​ച്ചാ​ണ് നി​ന്ന​ത്. അ​ന​ന്തുവി​നെ ഉ​ട​ൻ കാ​ഞ്ഞി​ര​പ്പ​ള്ളി ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു പ്രാ​ഥ​മി​ക ചി​കി​ത്സ ന​ല്കി​യ ശേ​ഷം കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ എ​ത്തി​ച്ചെ​ങ്കി​ലും മ​രി​ച്ചു. പൊ​ൻ​കു​ന്നം ഭാ​ഗ​ത്തു​നി​ന്നു കാ​ഞ്ഞി​ര​പ്പ​ള്ളി ഭാ​ഗ​ത്തേ​ക്കു വ​രി​ക​യാ​യി​രു​ന്ന കാ​ർ പൊ​ൻ​കു​ന്നം ഭാ​ഗ​ത്തേ​ക്കു പോ​യ ബൈ​ക്കി​ൽ ഇ​ടി​ച്ചാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.