ഡോ. ​​കെ.​​എ​​ന്‍. രാ​​ഘ​​വ​​ന് യാ​​ത്ര​​യ​​യ​​പ്പ്
Monday, March 27, 2023 11:33 PM IST
കോ​​ട്ട​​യം: റ​​ബ​​ര്‍ ക​​ര്‍​ഷ​​ക​​ര്‍​ക്ക് കാ​​ര്‍​ബ​​ണ്‍ ക്രെ​​ഡി​​റ്റ് ആ​​നു​​കൂ​​ല്യം ല​​ഭി​​ക്കു​​ന്ന​​തി​​നു വ്യ​​വ​​സാ​​യ മ​​ന്ത്രാ​​ല​​യ​​വു​​മാ​​യി ച​​ര്‍​ച്ച ന​​ട​​ത്തി​​യി​​രു​​ന്നെ​​ന്ന് റ​​ബ​​ര്‍ ബോ​​ര്‍​ഡ് എ​​ക്‌​​സി​​ക്യൂ​​ട്ടീ​​വ് ഡ​​യ​​റ​​ക്ട​​ര്‍ ഡോ. ​​കെ.​​എ​​ന്‍. രാ​​ഘ​​വ​​ന്‍. റ​​ബ​​ര്‍ ബോ​​ര്‍​ഡി​​ല്‍​നി​​ന്നു പ​​ടി​​യി​​റ​​ങ്ങു​​ന്ന ഡോ. ​​കെ.​​എ​​ന്‍. രാ​​ഘ​​വ​​ന് ഇ​​ന്ത്യ​​ന്‍ റ​​ബ​​ര്‍ ഡീ​​ലേ​​ഴ്‌​​സ് ഫെ​​ഡ​​റേ​​ഷ​​ന്‍ കോ​​ട്ട​​യ​​ത്ത് ന​​ട​​ത്തി​​യ യാ​​ത്ര​​യ​​യ​​പ്പ് സ​​മ്മേ​​ള​​ന​​ത്തി​​ല്‍ പ്ര​​സം​​ഗി​​ക്കു​​ക​​യാ​​യി​​രു​​ന്നു അ​​ദ്ദേ​​ഹം.
ക​​ര്‍​ഷ​​ക​​ര്‍​ക്കും വ്യ​​വ​​സാ​​യി​​ക​​ള്‍​ക്കും ഇ​​ട​​യി​​ല്‍ ഞെ​​രി​​ഞ്ഞ​​മ​​രു​​ന്ന​​ത് ഡീ​​ല​​ര്‍​മാ​​രാ​​ണ്. ഇവർ കൊ​​ള്ള​​ലാ​​ഭം കൊ​​യ്യു​​ന്ന​​വ​​ര​​ല്ലെന്നും അദ്ദേഹം പറഞ്ഞു. വ​​ണ്‍ ടൈം ​​ര​​ജി​​സ്‌​​ട്രേ​​ഷ​​ന്‍ ന​​ട​​പ്പാ​​ക്കാ​​നു​​ള്ള ന​​ട​​പ​​ടി​​ക​​ള്‍ തു​​ട​​രു​​ന്നു. 15-20 വ​​ര്‍​ഷ​​ത്തെ കാ​​ലാ​​വ​​ധി​​യി​​ല്‍ ര​​ജി​​സ്‌​​ട്രേ​​ഷ​​ന്‍ ന​​ട​​ത്താ​​നു​​ള്ള ന​​ട​​പ​​ടി​​ക​​ളാ​​ണ് സ്വീ​​ക​​രി​​ക്കു​​ന്ന​​ത്. മാ​​ര്‍​ക്ക​​റ്റി​​ലെ ചെ​​റി​​യ മാ​​റ്റ​​ങ്ങ​​ള്‍ അ​​റി​​യു​​ന്ന​​വ​​രാ​​ണ് ഡീ​​ല​​ര്‍​മാ​​രെ​​ന്നും അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞു. ഐ​​ആ​​ര്‍​ഡി​​എ​​ഫ് പ്ര​​സി​​ഡ​​ന്‍റ് ജോ​​ര്‍​ജ് വാ​​ലി അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. ജ​​ന​​റ​​ല്‍ സെ​​ക്ര​​ട്ട​​റി ലി​​യാ​​ക​​ത്ത് അ​​ലി​​ഖാ​​ന്‍, ര​​ക്ഷാ​​ധി​​കാ​​രി ജോ​​സ് മാ​​മ്പ​​റ​​മ്പി​​ല്‍, ട്ര​​ഷ​​റ​​ര്‍ ബി​​ജു പി. ​​തോ​​മ​​സ്, ബ്ലോ​​ക്ക് റ​​ബ​​ര്‍ അ​​സോ​​സി​​യേ​​ഷ​​ന്‍ ജ​​ന​​റ​​ല്‍ സെ​​ക്ര​​ട്ട​​റി ഷി​​യാ​​സ് അ​​ലി എ​​ന്നി​​വ​​ര്‍ പ്ര​​സം​​ഗി​​ച്ചു.