കോട്ടയം: മൃഗസംരക്ഷണ മേഖലയിലെ 2021-22 ജില്ലാതല കര്‍ഷക പുരസ്കാരം, മികച്ച മൃഗക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കുള്ള പുരസ്കാരം, കര്‍ഷകര്‍ക്കുള്ള നഷ്ടപരിഹാര വിതരണം എന്നിവ ഇന്ന് തലയോലപ്പറമ്പ് മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തില്‍ നടക്കും. രാവിലെ 11.30ന് മന്ത്രി ജെ. ചിഞ്ചുറാണി ഉദ്ഘാടനം നിര്‍വഹിക്കും. സി.കെ. ആശ എംഎല്‍എ അധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു, വൈസ് പ്രസിഡന്റ് അഡ്വ. ശുഭേഷ് സുധാകരന്, ജില്ലാ പഞ്ചായത്തംഗം മഞ്ജു സുജിത്ത്, പി.എസ്. പുഷ്പമണി, ജില്ലാ പഞ്ചായത്തംഗം ടി.എസ്. ശരത്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.വി. സുനില്‍, പഞ്ചായത്ത് പ്രസിഡന്റ് എന്‍. ഷാജിമോള്‍, ബ്ലോക്ക് പഞ്ചായത്തംഗം തങ്കമ്മ വര്‍ഗീസ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് അനി ചെള്ളാങ്കല്‍, പഞ്ചായത്തംഗങ്ങളായ ഷിജി വിന്‍സെന്റ്, കെ.പി. ഷാനോ, മൃഗസംരക്ഷണ ഓഫീസര്‍ ഡോ. ഷാജി പണിക്കശേരി, ചീഫ് വെറ്ററിനറി ഓഫീസര്‍ ഡോ. പി.കെ. മനോജ്കുമാര്‍ എന്നിവര്‍ പങ്കെടുക്കും.