അ​സം​പ്ഷ​നി​ല്‍ ഡി​സൈ​ന്‍ ക​ള​ക്‌​ഷ​ന്‍ ഫാ​ഷ​ന്‍ ഷോ 30ന്
Tuesday, March 28, 2023 1:17 AM IST
ച​ങ്ങ​നാ​ശേ​രി: അ​സം​പ്ഷ​ന്‍ കോ​ള​ജി​ലെ ഫാ​ഷ​ന്‍ ടെ​ക്‌​നോ​ള​ജി വി​ഭാ​ഗ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ സം​ഘ​ടി​പ്പി​ക്കു​ന്ന 16-ാമ​ത് എ​ഫ​ര്‍വെ​സ​ന്‍സ് ഡി​സൈ​ന്‍ ക​ള​ക്‌​ഷ​ന്‍ ഷോ 30​ന് വൈ​കു​ന്നേ​രം നാ​ലി​ന് കോ​ള​ജ് ഇ​ന്‍ഡോ​ര്‍ കോ​ര്‍ട്ടി​ല്‍ ന​ട​ക്കും.
മൂ​ന്നാം​വ​ര്‍ഷ ബി​രു​ദ വി​ദ്യാ​ര്‍ഥി​നി​ക​ളാ​യ 28 വി​ദ്യാ​ര്‍ഥി​നി​ക​ള്‍ പ​ഠ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി രൂ​പ​ക​ല്പ​ന ചെ​യ്ത അ​ഞ്ച് വ​സ്ത്ര​ങ്ങ​ള്‍ അ​തി​നു​ത​കു​ന്ന ആ​ഭ​ര​ണ​ങ്ങ​ളും അ​ണി​ഞ്ഞ് റാ​മ്പി​ലെ​ത്തു​ന്ന പ്ര​ദ​ര്‍ശ​ന​മാ​ണി​ത്.
അ​റേ​ബ്യ​ന്‍ വെ​യി​ല്‍, അ​ഥീ​ന, ലൂ​ണ, റി​നാ​സ്റ്റോ​സ്, ഒ​മ്‌​നി​യ, ക്ലാ​ന്‍, വി​ക്ടോ​റി​യ​ന്‍ ഇ​റ തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ളെ ആ​സ്പ​ദ​മാ​ക്കി​യു​ള്ള വി​സ്മ​യ​ക​ര​ങ്ങ​ളാ​യ വ​സ്ത്രാ​ല​ങ്കാ​ര​ങ്ങ​ള്‍ പ്ര​ദ​ര്‍ശ​ന​ത്തി​ല്‍ അ​വ​ത​രി​പ്പി​ക്കും. ഫാ​ഷ​ന്‍ മേ​ഖ​ല​യു​ടെ അ​ത്യാ​ധു​നി​ക സ​ങ്ക​ല്പ​ങ്ങ​ളാ​ണ് റാ​മ്പി​ല്‍ ചു​വ​ടു​വ​യ്ക്കു​ന്ന​ത്.
ച​ല​ച്ചി​ത്ര​താ​ര​വും ടി​വി അ​വ​താ​ര​ക​നു​മാ​യ ജീ​വ​ന്‍ ജോ​സ​ഫ് മു​ഖ്യാ​തി​ഥി​യാ​യി​രി​ക്കും.
പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ പ്രി​ന്‍സി​പ്പ​ല്‍ ഡോ. ​അ​നി​താ ജോ​സ്, വ​കു​പ്പ് മേ​ധാ​വി ലി​സ് ത​ങ്കം മാ​ത്യു, അ​നു അ​ന്നാ കോ​ശി എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.