ബി​​ജെ​​പി സ​​ർ​​ക്കാ​​രി​​ന്‍റെ ന​​ട​​പ​​ടി ഭ​​ര​​ണ​​കൂ​​ട ഭീ​​ക​​ര​​ത: മോ​​ൻ​​സ് ജോ​​സ​​ഫ്
Tuesday, March 28, 2023 10:44 PM IST
കോ​​ട്ട​​യം: സ​​ത്യം വി​​ളി​​ച്ചു​​പ​​റ​​ഞ്ഞ​​തി​​ന്‍റെ പേ​​രി​​ൽ രാ​​ഹു​​ൽ ഗാ​​ന്ധി​​യെ പാ​​ർ​​ല​​മെ​​ന്‍റി​​ൽ​​നി​​ന്നും അ​​യോ​​ഗ്യ​​നാ​​ക്കി​​യ ബി​​ജെ​​പി സ​​ർ​​ക്കാ​​രി​​ന്‍റ ന​​ട​​പ​​ടി ഭ​​ര​​ണ​​കൂ​​ട​​ഭീ​​ക​​ര​​ത​​യാ​​ണെ​​ന്ന് കേ​​ര​​ള കോ​​ൺ​​ഗ്ര​​സ് എ​​ക്സി​​ക്യൂ​​ട്ടീ​​വ് ചെ​​യ​​ർ​​മാ​​ൻ മോ​​ൻ​​സ് ജോ​​സ​​ഫ് എം​​എ​​ൽ​​എ.
രാ​​ഹു​​ൽ ഗാ​​ന്ധി​​ക്കെ​​തി​​രേ ബി​​ജെ​​പി സ​​ർ​​ക്കാ​​ർ ന​​ട​​ത്തു​​ന്ന രാ​​ഷ്ട്രീ​​യ പ​​ക​​പോ​​ക്ക​​ൽ അ​​വ​​സാ​​നി​​പ്പി​​ക്ക​​ണ​​മെ​​ന്ന് ആ​​വ​​ശ്യ​​പ്പെ​​ട്ട് കേ​​ര​​ള കോ​​ൺ​​ഗ്ര​​സ് ജി​​ല്ലാ ക​​മ്മി​​റ്റി​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ൽ കോ​​ട്ട​​യം ഹെ​​ഡ് പോ​​സ്റ്റ് ഓ​​ഫീ​​സ് പ​​ടി​​ക്ക​​ൽ ന​​ട​​ന്ന പ്ര​​തി​​ഷേ​​ധ മാ​​ർ​​ച്ചും ധ​​ർ​​ണ​​യും ഉ​​ദ്ഘാ​​ട​​നം ചെ​​യ്ത് സം​​സാ​​രി​​ക്കു​​ക​​യാ​​യി​​രു​​ന്നു അ​​ദ്ദേ​​ഹം. ജി​​ല്ലാ പ്ര​​സി​​ഡ​​ന്‍റ് സ​​ജി മ​​ഞ്ഞ​​ക്ക​​ട​​മ്പി​​ൽ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു.
കേ​​ര​​ള കോ​​ൺ​​ഗ്ര​​സ് സെ​​ക്ര​​ട്ട​​റി ജ​​ന​​റ​​ൽ ജോ​​യി ഏ​​ബ്ര​​ഹാം മു​​ഖ്യ പ്ര​​സം​​ഗം ന​​ട​​ത്തി.
പ്ര​​ഫ. ഗ്രേ​​സ​​മ്മ മാ​​ത്യു, ജ​​യ്സ​​ൺ ജോ​​സ​​ഫ്, വി.​​ജെ. ലാ​​ലി, പോ​​ൾ​​സ​​ൺ ജോ​​സ​​ഫ്, മാ​​ത്തു​​ക്കു​​ട്ടി പ്ലാ​​ത്താ​​നം, മാ​​ഞ്ഞൂ​​ർ മോ​​ഹ​​ൻ​​കു​​മാ​​ർ, അ​​ജി​​ത് മു​​തി​​ര​​മ​​ല, എ.​​കെ. ജോ​​സ​​ഫ്, സ്റ്റീ​​ഫ​​ൻ പാ​​റാ​​വേ​​ലി, തോ​​മ​​സ് ഉ​​ഴു​​ന്നാ​​ലി തു​​ട​​ങ്ങി​​യ​​വ​​ർ പ്ര​​സം​​ഗി​​ച്ചു.