അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട തീ​ർ​ഥാ​ട​ക​രെ ദേ​വ​സ്വംമ​ന്ത്രി രാധാകൃഷ്ണൻ സ​ന്ദ​ർ​ശി​ച്ചു
Tuesday, March 28, 2023 10:44 PM IST
ഗാ​ന്ധി​ന​ഗ​ർ: ശ​ബ​രി​മ​ല ദ​ർ​ശ​നം ക​ഴി​ഞ്ഞ് മ​ട​ങ്ങി​വ​ര​വേ അ​യ്യ​പ്പ ഭ​ക്ത​ർ സ​ഞ്ച​രി​ച്ച ബ​സ് മ​റി​ഞ്ഞ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട തീ​ർ​ഥാ​ട​ക​രെ ദേ​വ​സ്വം മ​ന്ത്രി രാ​ധാ​കൃ​ഷ്ണ​ൻ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ​ത്തി സ​ന്ദ​ർ​ശി​ച്ചു.​
അ​പ​ക​ട​ത്തി​ൽ പെ​ട്ട് ആ​ശു​പ​ത്രി​യി​ൽ ക​ഴി​യു​ന്ന​വ​രു​ടെ ബ​ന്ധു​ക്ക​ളു​മാ​യി ഫോ​ണി​ൽ ബ​ന്ധ​പ്പെ​ടാ​ൻ മ​ന്ത്രി പോ​ലീ​സി​നു നി​ർ​ദേ​ശം ന​ല്കി.
എ​ല്ലാ​വ​ർ​ക്കും സൗ​ജ​ന്യ ചി​കി​ത്സ ന​ല്കു​മെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു. 14 തീ​ർ​ഥാ​ട​ക​രാ​ണ് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ തേ​ടി​യെ​ത്തി​യ​ത്. അ​തി​ൽ ര​ണ്ടു കു​ട്ടി​ക​ളെ കു​ട്ടി​ക​ളു​ടെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി​യി​ട്ടു​ണ്ട്.