ബ​സു​ക​ൾ ആ​രം​ഭി​ച്ചി​ല്ല; മ​ല​യോ​ര നി​വാ​സി​ക​ൾ ദു​രി​ത​ത്തി​ൽ
Tuesday, March 28, 2023 10:47 PM IST
ഈ​രാ​റ്റു​പേ​ട്ട: ഈ​രാ​റ്റു​പേ​ട്ട​യി​ൽ​നി​ന്നു കോ​വി​ഡ് കാ​ല​ഘ​ട്ട​ത്തി​ൽ നി​ർ​ത്തി​യ രാ​ത്രി​കാ​ല മ​ല​യോ​ര ​സ​ർ​വീ​സു​ക​ൾ പു​ന​രാ​രം​ഭി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്തം. സ​ർ​വീ​സു​ക​ൾ വീ​ണ്ടും തു​ട​ങ്ങു​മെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞി​രു​ന്നെ​ങ്കി​ലും ഇ​തു​വ​രെ​യും ന​ട​പ്പി​ലാ​യി​ല്ല.

കെ​എ​സ്ആ​ർ​ടി​സി ബ​സു​ക​ളൊ​ന്നും​ത​ന്നെ ഈ​രാ​റ്റു​പേ​ട്ട​യി​ൽ​നി​ന്നു രാ​ത്രി ഏ​ഴി​നു ശേ​ഷം ചോ​ല​ത്ത​ടം, കൈ​പ്പ​ള്ളി, ചേ​ന്നാ​ട് , അ​ടി​വാ​രം, ത​ല​നാ​ട് , വാ​ഗ​മ​ൺ എ​ന്നീ ഗ്രാ​മീ​ണ പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്കു സ​ർ​വീ​സ് ന​ട​ത്തു​ന്നി​ല്ല. പ​റ​ത്താ​നം , കൈ​പ്പ​ള്ളി , ത​ല​നാ​ട്അ​ടി​വാ​രം , കോ​ലാ​ഹ​ല​മേ​ട്, ചേ​ന്നാ​ട് , കു​ന്നോ​ന്നി എ​ന്നീ ഗ്രാ​മീ​ണ മേ​ഖ​ല​യി​ലേ​ക്കു​ള്ള ബ​സ് സ​ർ​വീ​സു​ക​ളാ​ണ് നി​ർ​ത്ത​ലാ​ക്കി​യ​ത്.

രാ​ത്രി ഒ​ന്പ​തു വ​രെ ഈ​രാ​റ്റു​പേ​ട്ട​യി​ൽ​നി​ന്നു ബ​സു​ക​ൾ സ​ർ​വീ​സ് ന​ട​ത്തി​യി​രു​ന്ന അ​ടി​വാ​ര​ത്തി​ന് ഇ​പ്പോ​ൾ രാ​ത്രി ഏ​ഴി​നാ​ണ് അ​വ​സാ​ന ബ​സ്.​കോ​വി​ഡി​നു കാ​ല​ഘ​ട്ട​ത്തി​ൽ കൈ​പ്പ​ള്ളി​ക്കു​ള്ള ര​ണ്ട് ബ​സു​ക​ളാ​ണ് നി​ർ​ത്ത​ലാ​ക്കി​യ​ത്. രാ​ത്രി 8.20 ന് ​ഈ​രാ​റ്റു​പേ​ട്ട​യി​ൽ​നി​ന്നു പു​റ​പ്പെ​ടു​ന്ന സ്റ്റേ ​ബ​സും ഇ​തി​ൽ ഉ​ൾ​പ്പെ​ടും. വൈ​കു​ന്നേ​രം ഏ​ഴി​നു ശേ​ഷം കൈ​പ്പ​ള്ളി ഭാ​ഗ​ത്തേ​ക്കു ബ​സി​ല്ലാ​ത്ത സാ​ഹ​ച​ര്യ​മാ​ണ് നി​ല​വി​ലു​ള്ള​ത്. പൂ​ഞ്ഞാ​റി​ലെ​ത്തി ഓ​ട്ടോ​റി​ക്ഷ​ക​ളെ​യോ സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ള​യോ ആ​ശ്ര​യി​ക്കേ​ണ്ട അ​വ​സ്ഥ​യി​ലാ​ണു യാ​ത്ര​ക്കാ​ർ. മ​ല​യോ​ര പ​ഞ്ചാ​യ​ത്തു​ക​ളി​ലെ യാ​ത്രാ​ദു​രി​തം അ​വ​സാ​നി​പ്പി​ക്കാ​ൻ അ​ടി​യ​ന്ത​ര ന​ട​പ​ടി​ക​ളാ​ണ് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.