വൃ​ദ്ധ​ർ​ക്ക് മോ​ശം ക​ട്ടി​ൽ: തി​രി​കെ എ​ടു​പ്പി​ച്ചു പ​ഞ്ചാ​യ​ത്ത്‌
Tuesday, March 28, 2023 10:49 PM IST
എ​രു​മേ​ലി: വ​യോ​ജ​ന​ങ്ങ​ളാ​യ 230 ഗു​ണ​ഭോ​ക്താ​ക്ക​ൾ​ക്ക് ന​ൽ​കാ​ൻ പ​ഞ്ചാ​യ​ത്ത്‌ വാ​ങ്ങി​യ ക​ട്ടി​ലു​ക​ൾ​ക്കി​ട​യി​ൽ ഗു​ണ​നി​ല​വാ​ര​മി​ല്ലാ​ത്ത നി​ര​വ​ധി ക​ട്ടി​ലു​ക​ളും. ഇ​വ കി​ട്ടി​യ​വ​ർ പ്ര​തി​ഷേ​ധ​വു​മാ​യി എ​ത്തി​യ​തോ​ടെ ഏ​ജ​ൻ​സി ക​ബ​ളി​പ്പി​ച്ച​താ​ണെ​ന്ന് ബോ​ധ്യ​പ്പെ​ട്ട പ​ഞ്ചാ​യ​ത്ത്‌ അ​ധി​കൃ​ത​ർ ഗു​ണ​നി​ല​വാ​ര​മി​ല്ലാ​ത്ത ക​ട്ടി​ലു​ക​ൾ ഏ​ജ​ൻ​സി​യെ കൊ​ണ്ട് തി​രി​കെ എ​ടു​പ്പി​ച്ചു. എ​രു​മേ​ലി​യി​ലാ​ണ് സം​ഭ​വം.

ഇ​ന്ന​ലെ അ​വി​ശ്വാ​സ പ്ര​മേ​യ​ത്തി​ൽ ഇ​ട​തു ഭ​ര​ണം ഒ​ഴി​യു​മ്പോ​ഴാ​ണ് എ​രു​മേ​ലി പ​ഞ്ചാ​യ​ത്തി​ൽ നി​ന്ന് ഏ​ജ​ൻ​സി​യെ കൊ​ണ്ട് ഉ​ദ്യോ​ഗ​സ്ഥ​ർ ക​ട്ടി​ലു​ക​ൾ തി​രി​കെ എ​ടു​പ്പി​ച്ച​ത്. പ​രി​ശോ​ധ​ന​യി​ൽ ഗു​ണ​നി​ല​വാ​രം ഇ​ല്ലെ​ന്ന് ക​ണ്ട ഒ​രു ലോ​ഡ് ക​ട്ടി​ലു​ക​ൾ ഇ​ന്ന​ലെ ലോ​റി​യി​ൽ ക​യ​റ്റി ഏ​ജ​ൻ​സി കൊ​ണ്ടു​പോ​യി. പ​ക​രം ഗു​ണ​നി​ല​വാ​ര​മു​ള്ള ക​ട്ടി​ലു​ക​ൾ എ​ത്തി​ച്ചി​രു​ന്നു. ഇ​വ ഗു​ണ​മേ​ന്മ​യു​ള്ള​താ​ണെ​ന്ന് ബോ​ധ്യ​പ്പെ​ട്ട ശേ​ഷ​മാ​ണ് മോ​ശം ക​ട്ടി​ലു​ക​ൾ തി​രി​കെ കൊ​ണ്ടു​പോ​കാ​ൻ അ​നു​വ​ദി​ച്ച​തെ​ന്ന് സെ​ക്ര​ട്ട​റി ടി ​ബെ​ന്നി പ​റ​ഞ്ഞു.

ഒ​രു ക​ട്ടി​ലി​ന് 4250 രൂ​പ നി​ര​ക്കി​ൽ സ​ര്‍​ക്കാ​ര്‍ അം​ഗീ​കൃ​ത ഏ​ജ​ന്‍​സി​യാ​യ കാ​ര്‍​ഡ്ക്കോയാ​ണ് 230 ക​ട്ടി​ലു​ക​ൾ ന​ൽ​കി​യ​ത്. എ​ന്നാ​ൽ വി​ത​ര​ണം ചെ​യ്തു തു​ട​ങ്ങി​യ​തോ​ടെ പ​രാ​തി​ക​ൾ വ്യാ​പ​ക​മാ​കു​ക​യാ​യി​രു​ന്നു. ക​ട്ടി​ൽ കി​ട്ടി​യ ഉ​ട​നെ ത​ന്നെ പ​ല​രും തി​രി​ച്ചു ന​ൽ​കി. കി​ട്ടി​യ ക​ട്ടി​ലു​മാ​യി വീ​ട്ടി​ൽ ചെ​ന്ന​വ​ർ ഗു​ണ​നി​ല​വാ​രം ഇ​ല്ലെ​ന്ന​റി​ഞ്ഞ് തി​രി​കെ കൊ​ണ്ടു​വ​ന്ന് ഏ​ൽ​പ്പി​ച്ചു.